---
title: "ദാരുണം.. ചേർത്തലയിൽ മൂന്ന് വയസുകാരി കുളത്തിൽ വീണ് മരിച്ചു"
english_title: "Three-year-old girl dies after falling into pond in Cherthala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332463/three-year-old-girl-dies-after-falling-into-pond-in-cherthala"
published_at: "2025-12-22T16:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69492882d5389_chertha.jpg"
keywords: []
---

# ദാരുണം.. ചേർത്തലയിൽ മൂന്ന് വയസുകാരി കുളത്തിൽ വീണ് മരിച്ചു

> **Lead Summary:** **ആലപ്പുഴ: ** ആലപ്പുഴ ചേർത്തലയിൽ മൂന്ന് വയസുകാരി കുളത്തിൽ വീണ് മരിച്ചു. ചേർത്തല പുത്തനമ്പലത്താണ് സംഭവം. കാട്ടുകട മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത്- പ്രീത ദമ്പതികളുടെ മകൾ ആഷ്മിക കൃഷ്ണയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

## Article Content

**ആലപ്പുഴ: ** ആലപ്പുഴ ചേർത്തലയിൽ മൂന്ന് വയസുകാരി കുളത്തിൽ വീണ് മരിച്ചു. ചേർത്തല പുത്തനമ്പലത്താണ് സംഭവം. കാട്ടുകട മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത്- പ്രീത ദമ്പതികളുടെ മകൾ ആഷ്മിക കൃഷ്ണയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332463/three-year-old-girl-dies-after-falling-into-pond-in-cherthala)