---
title: "കോഴിക്കോട് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റത് കുട്ടിയുൾപ്പെടെ മൂന്നുപേർക്ക്, കൂടുതൽ വിവരങ്ങൾ പുറത്ത്"
english_title: "Accident after private bus and scooter collide in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332460/accident-after-private-bus-and-scooter-collide-in-kozhikode"
published_at: "2025-12-22T16:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694921fb8ca13_bus.jpg"
keywords: []
---

# കോഴിക്കോട് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റത് കുട്ടിയുൾപ്പെടെ മൂന്നുപേർക്ക്, കൂടുതൽ വിവരങ്ങൾ പുറത്ത്

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് - കണ്ണൂർ ദേശീയപാതയിൽ വടകര പാലോളിപ്പാലത്ത് സ്വകാര്യ ബസു സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽ പരിക്കേറ്റത് ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് . ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം . സ്കൂട്ടർ യാത്രികൻ ഇരിങ്ങൽ സ്വദേശിയാണെന്നാണ് വിവരം.

## Article Content

**കോഴിക്കോട് : **കോഴിക്കോട് - കണ്ണൂർ ദേശീയപാതയിൽ വടകര പാലോളിപ്പാലത്ത് സ്വകാര്യ ബസു സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽ പരിക്കേറ്റത് ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് . ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം . സ്കൂട്ടർ യാത്രികൻ ഇരിങ്ങൽ സ്വദേശിയാണെന്നാണ് വിവരം.

കണ്ണൂർ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന മൊഹബത്ത് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിൽ അകപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332460/accident-after-private-bus-and-scooter-collide-in-kozhikode)