---
title: "വടകരയിൽ വീണ്ടും സ്വകാര്യ ബസ് അപകടം; കോഴിക്കോട്- കണ്ണൂർ റൂട്ടിലോടുന്ന സ്വകര്യബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച്  യുവാവിന് പരിക്ക്"
english_title: "youth was injured after a private bus and scooter collided on the Kozhikode-Kannur route."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332452/youth-was-injured-after-a-private-bus-and-scooter-collided-on-the-kozhikode-kannur-route"
published_at: "2025-12-22T15:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69491b6c090d2_accidnet.jpg"
keywords: []
---

# വടകരയിൽ വീണ്ടും സ്വകാര്യ ബസ് അപകടം; കോഴിക്കോട്- കണ്ണൂർ റൂട്ടിലോടുന്ന സ്വകര്യബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച്  യുവാവിന് പരിക്ക്

> **Lead Summary:** **കോഴിക്കോട് : **വടകരയിൽ വീണ്ടും സ്വകാര്യ ബസ് അപകടം. കോഴിക്കോട് കണ്ണൂർ ദേശീയപാതയിൽ പാലോളിപ്പാലത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

## Article Content

**കോഴിക്കോട് : **വടകരയിൽ വീണ്ടും സ്വകാര്യ ബസ് അപകടം. കോഴിക്കോട് കണ്ണൂർ ദേശീയപാതയിൽ പാലോളിപ്പാലത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം . ഇരിങ്ങൽ സ്വദേശിക്കാണ് അപകടത്തിൽ പരിക്കേറ്റതെന്നാണ് വിവരം.

കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന മൊഹബത്ത് ബസ്സുമായാണ് സ്കൂട്ടർ ഇടിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിൽ അകപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332452/youth-was-injured-after-a-private-bus-and-scooter-collided-on-the-kozhikode-kannur-route)