---
title: "ജയിപ്പിച്ചത് ജനങ്ങൾ, കൊണ്ടുപോയത് പോലീസ്! സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൗണ്‍സിലര്‍ അറസ്റ്റില്‍"
english_title: "Councilor arrested in financial fraud case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332438/councilor-arrested-in-financial-fraud-case-"
published_at: "2025-12-22T14:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6949169997508_kunnakulam.jpg"
keywords: []
---

# ജയിപ്പിച്ചത് ജനങ്ങൾ, കൊണ്ടുപോയത് പോലീസ്! സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൗണ്‍സിലര്‍ അറസ്റ്റില്‍

> **Lead Summary:** **ആലപ്പുഴ: ** കായംകുളത്ത് സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കൗണ്‍സിലര്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പുകേസിലാണ് നഗരസഭ കൗണ്‍സിലര്‍ നജുമുദീന്‍ അറസ്റ്റിലായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചയാളാണ് നജുമുദീന്‍. നൂറനാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

## Article Content

**ആലപ്പുഴ: ** കായംകുളത്ത് സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കൗണ്‍സിലര്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പുകേസിലാണ് നഗരസഭ കൗണ്‍സിലര്‍ നജുമുദീന്‍ അറസ്റ്റിലായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചയാളാണ് നജുമുദീന്‍. നൂറനാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വ്യാപാരി-വ്യവസായി കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വിവിധ ആളുകളില്‍ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് നജുമുദീനെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332438/councilor-arrested-in-financial-fraud-case-)