---
title: "സന്തോഷ് ട്രോഫി കിരീടനേട്ടത്തിന്റെ സാക്ഷിയായ മുൻ കേരള ഫുട്ബോൾ താരം പി. പൗലോസ് അന്തരിച്ചു"
english_title: "Santosh Trophy, P. Paulose"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332437/santosh-trophy-p-paulose"
published_at: "2025-12-22T14:54:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69490e6696156_truuu.jpg"
keywords: []
---

# സന്തോഷ് ട്രോഫി കിരീടനേട്ടത്തിന്റെ സാക്ഷിയായ മുൻ കേരള ഫുട്ബോൾ താരം പി. പൗലോസ് അന്തരിച്ചു

> **Lead Summary:** **തിരുവനന്തപുരം: [[truevisionnews.com]] **മുൻ കേരള ഫുട്ബോൾ താരം പി. പൗലോസ് അന്തരിച്ചു. 76 വയസ്സായിരുന്നു. 1973 ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗമായിരുന്നു പൗലോസ്.

## Article Content

**തിരുവനന്തപുരം: [[truevisionnews.com]] **മുൻ കേരള ഫുട്ബോൾ താരം പി. പൗലോസ് അന്തരിച്ചു. 76 വയസ്സായിരുന്നു. 1973 ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗമായിരുന്നു പൗലോസ്.

പ്രതിരോധനിരക്കാരനായ പൗലോസ് എട്ടുവർഷത്തോളം കേരളത്തിനായി സന്തോഷ് ട്രോഫിയിൽ ബൂട്ടുകെട്ടി. 1979ൽ ക്യാപ്റ്റനുമായി. പിന്നീട് ഫുട്ബോൾ അസോസിയേഷൻ ഭാരവാഹിയായി.

1973 ഡിസംബർ 27-ന് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്തായിരുന്നു കേരളത്തിൻ്റെ കന്നി കിരീടനേട്ടം. ഫൈനലിൽ മൂന്ന് തവണ ജേതാക്കളായ കരുത്തരായ റെയിൽവേസിനെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു സ്വന്തം കാണികൾക്ക് മുമ്പിൽ കേരളത്തിന്റെ കിരീടനേട്ടം.

നായകൻ ടി.കെ.എസ്. മണിയുടെ ഹാട്രിക്കായിരുന്നു ഫൈനലിൽ ശ്രദ്ധേയമായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332437/santosh-trophy-p-paulose)