---
title: "മഞ്ഞിൽ മൂടി തലകുന്ത; ഊട്ടിയിൽ ശൈത്യകാലം ആസ്വദിക്കാൻ എത്തിയ സഞ്ചാരികളുടെ തിരക്ക്"
english_title: "Talakuntha, Ooty, winter season"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332424/talakuntha-ooty-winter-season"
published_at: "2025-12-22T14:18:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694905f1d5c4e_oooooottty.jpg"
keywords: []
---

# മഞ്ഞിൽ മൂടി തലകുന്ത; ഊട്ടിയിൽ ശൈത്യകാലം ആസ്വദിക്കാൻ എത്തിയ സഞ്ചാരികളുടെ തിരക്ക്

> **Lead Summary:** ഊട്ടി: ഊട്ടിയിലെ തലകുന്ത പ്രദേശം ശൈത്യകാലത്ത് സഞ്ചാരികളുടെ പുതിയ ആകർഷണകേന്ദ്രമായി മാറുകയാണ്. ഊട്ടിയിൽ നിന്ന് ഏകദേശം എട്ടു കിലോമീറ്റർ അകലെയായി, ഊട്ടി–ഗൂഡല്ലൂർ ദേശീയപാതയോട് ചേർന്ന സ്ഥിതിചെയ്യുന്ന വിശാലമായ ചതുപ്പുനിലയാണ് തലകുന്ത. ഊട്ടിയിലെ ഏറ്റവും വലിയ സമതല പ്രദേശമായതിനാൽ ഇവിടെ മഞ്ഞുവീഴ്ച അതിശക്തമായാണ് അനുഭവപ്പെടുന്നത്.

## Article Content

ഊട്ടി: ഊട്ടിയിലെ തലകുന്ത പ്രദേശം ശൈത്യകാലത്ത് സഞ്ചാരികളുടെ പുതിയ ആകർഷണകേന്ദ്രമായി മാറുകയാണ്. ഊട്ടിയിൽ നിന്ന് ഏകദേശം എട്ടു കിലോമീറ്റർ അകലെയായി, ഊട്ടി–ഗൂഡല്ലൂർ ദേശീയപാതയോട് ചേർന്ന സ്ഥിതിചെയ്യുന്ന വിശാലമായ ചതുപ്പുനിലയാണ് തലകുന്ത. ഊട്ടിയിലെ ഏറ്റവും വലിയ സമതല പ്രദേശമായതിനാൽ ഇവിടെ മഞ്ഞുവീഴ്ച അതിശക്തമായാണ് അനുഭവപ്പെടുന്നത്.

കഴിഞ്ഞ പത്ത് ദിവസമായി ഊട്ടിയിൽ കനത്ത ശൈത്യം തുടരുകയാണ്. മൂന്ന് ദിവസം മുമ്പ് കുറഞ്ഞ താപനില മൈനസ് ഒന്നിലേക്കും താഴ്ന്നിരുന്നു. തലകുന്തയിൽ കഴിഞ്ഞ ദിവസങ്ങളിൽ പൂജ്യത്തിനും താഴെയുള്ള താപനിലയാണ് രേഖപ്പെടുത്തിയത്. ഇതിന്റെ ഫലമായി പ്രദേശം മുഴുവൻ കനത്ത മഞ്ഞുപുതപ്പിൽ പൊതിഞ്ഞ നിലയിലാണ്.

മഞ്ഞുവീഴ്ചയും സൂര്യപ്രകാശത്തിൽ ബാഷ്പീകരിച്ച് അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങളും കാണാനാണ് അതിരാവിലെ തന്നെ സഞ്ചാരികൾ തലകുന്തയിലെത്തുന്നത്. മുൻപ് അധികം ശ്രദ്ധിക്കപ്പെടാതിരുന്ന ഈ പ്രദേശം ഇപ്പോൾ ശൈത്യകാല വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായി മാറിയിട്ടുണ്ട്.

രാവിലെ മണിക്കൂറുകളിലായി നൂറുകണക്കിന് വാഹനങ്ങൾ റോഡരികിൽ നിരന്നുനിൽക്കുന്ന കാഴ്ച സാധാരണമായി. അതേസമയം, ഊട്ടിയിൽ അതിശൈത്യത്തിന്റെ പിടി തുടരുകയാണ്. ഞായറാഴ്ച പുലർച്ചെയും കുറഞ്ഞ താപനില പൂജ്യത്തിനും താഴെയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332424/talakuntha-ooty-winter-season)