---
title: "അവധിയില്ലേ....! ക്രിസ്മസ് ദിനത്തിൽ സ്കൂളുകൾക്ക് അവധി ഇല്ല, കുട്ടികൾ എത്തണമെന്ന നിബന്ധനയുമായി യുപി സർക്കാർ "
english_title: "Christmas celebrations, school holidays"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332392/christmas-celebrations-school-holidays"
published_at: "2025-12-22T12:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6948eb67f379d_holiday.jpg"
keywords: []
---

# അവധിയില്ലേ....! ക്രിസ്മസ് ദിനത്തിൽ സ്കൂളുകൾക്ക് അവധി ഇല്ല, കുട്ടികൾ എത്തണമെന്ന നിബന്ധനയുമായി യുപി സർക്കാർ 

> **Lead Summary:** **ദില്ലി: ** ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്കായി ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകൾ സ്കൂൾ അവധി പട്ടിക പുറത്തിറക്കിത്തുടങ്ങി. പല സംസ്ഥാനങ്ങളിലും ക്രിസ്മസും പുതുവത്സരവും ഉൾപ്പെടുത്തി നീണ്ട ശൈത്യകാല അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

**ദില്ലി: ** ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്കായി ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകൾ സ്കൂൾ അവധി പട്ടിക പുറത്തിറക്കിത്തുടങ്ങി. പല സംസ്ഥാനങ്ങളിലും ക്രിസ്മസും പുതുവത്സരവും ഉൾപ്പെടുത്തി നീണ്ട ശൈത്യകാല അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ ചില സംസ്ഥാനങ്ങൾ ഏകദിന അവധിയിൽ ഒതുക്കിയപ്പോൾ, ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ ക്രിസ്മസ് ദിനത്തിൽ സ്കൂളുകൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു.

അതെ സമയം കേരളത്തിൽ ഡിസംബർ 24 മുതൽ ജനുവരി അഞ്ച് വരെയാണ് കേരളത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി പത്ത് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സ്കൂളുകൾ ഡിസംബർ 24-ന് അടയ്ക്കുകയും ജനുവരി 5-ന് വീണ്ടും തുറക്കുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332392/christmas-celebrations-school-holidays)