---
title: "സോളർ വേലിയിൽ നിന്നും ഷോക്കേറ്റ് ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മരിച്ചു; അന്ത്യം ആടിന് തോൽ വെട്ടാൻ പോയപ്പോൾ "
english_title: "Shock from solar fence death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332347/shock-from-solar-fence-death"
published_at: "2025-12-22T08:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6948b05989b15_shock.jpg"
keywords: []
---

# സോളർ വേലിയിൽ നിന്നും ഷോക്കേറ്റ് ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മരിച്ചു; അന്ത്യം ആടിന് തോൽ വെട്ടാൻ പോയപ്പോൾ 

> **Lead Summary:** **തിരുവനന്തപുരം: **ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സോളർ വേലിയിൽ നിന്നും ഷോക്കേറ്റ് മരിച്ചു. പാലോട് -പെരിങ്ങമ്മല സ്വദേശി വിൽസൺ ആണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം: **ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സോളർ വേലിയിൽ നിന്നും ഷോക്കേറ്റ് മരിച്ചു. പാലോട് -പെരിങ്ങമ്മല സ്വദേശി വിൽസൺ ആണ് മരിച്ചത്.

ഉച്ചയോടെ ആടിന് തോൽ വെട്ടാൻ പോയതായിരുന്നു വിൽസൺ. വൈകിട്ടായിട്ടും കാണാത്തതിനെ തുടർന്ന് ആളുകൾ തിരക്കി ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

സോളാർ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റതാണെന്ന് പ്രാഥമിക നി​ഗമനം. മൃതദേഹം പാലോട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332347/shock-from-solar-fence-death)