---
title: "അപ്പൊ കാറിൽ ഇതായിരുന്നല്ലേ ... പെരുവള്ളൂരിൽ രാസലഹരിയുമായി  നാലുപേർ പോലീസിന്റെ പിടിയിൽ"
english_title: "Four people arrested for drug intoxication in Peruvallur, Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332326/Four-people-arrested-drug-intoxication-Peruvallur-Malappuram"
published_at: "2025-12-21T21:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6948171ada3a8_malappuram.jpg"
keywords: []
---

# അപ്പൊ കാറിൽ ഇതായിരുന്നല്ലേ ... പെരുവള്ളൂരിൽ രാസലഹരിയുമായി  നാലുപേർ പോലീസിന്റെ പിടിയിൽ

> **Lead Summary:** **മലപ്പുറം : ** മലപ്പുറം പെരുവള്ളൂരിൽ രാസലഹരിയുമായി നാലുപേർ പോലീസിന്റെ പിടിയിൽ. ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി സൂക്ഷിച്ച 239.14 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്.

## Article Content

**മലപ്പുറം : ** മലപ്പുറം പെരുവള്ളൂരിൽ രാസലഹരിയുമായി നാലുപേർ പോലീസിന്റെ പിടിയിൽ. ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി സൂക്ഷിച്ച 239.14 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്.

പെരുവള്ളൂർ കാടപ്പടി തൊട്ടിയിൽ വീട്ടിൽ എം മുഹമ്മദ് ഷരീഫ്, കാക്കത്തടം പുളിയ്ക്കലകത്ത് മുനീബ് കോയ, അലക്കാം പറമ്പിൽ ഷംസുദ്ദീൻ, കൂരാളിൽ മുഹമ്മദ് നൗഫൽ എന്നിവരെയാണ് തേഞ്ഞിപ്പലം പോലിസ് അറസ്റ്റ് ചെയ്തത്.

നിർത്തിയിട്ട കാറിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഹോണ്ട സിറ്റി കാർ, എംഡിഎംഎ സൂക്ഷിക്കുന്ന കവർ, ഹുക്ക, ഗ്ലാസ് ഫണൽ, അഞ്ച് മൊബൈൽ ഫോണുകൾ, 27,250/- രൂപ എന്നിവയും പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332326/Four-people-arrested-drug-intoxication-Peruvallur-Malappuram)