---
title: "താമരശ്ശേരിയിലെ ബാറിൽ സംഘർഷം; സ്ഥലത്തെത്തിയ പൊലീസിനു നേരെ കയ്യേറ്റം, ഒരാൾ അറസ്റ്റിൽ"
english_title: "Clashes at a bar in Thamarassery, assault on police, one arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332248/clashes-at-a-bar-in-thamarassery-assault-on-police-one-arrested"
published_at: "2025-12-21T10:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6947831f32bba_bar.jpg"
keywords: []
---

# താമരശ്ശേരിയിലെ ബാറിൽ സംഘർഷം; സ്ഥലത്തെത്തിയ പൊലീസിനു നേരെ കയ്യേറ്റം, ഒരാൾ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട് : ** താമരശ്ശേരിയിൽ ബാറിൽ സംഘർഷം. താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറിലാണ് ഇന്നലെ രാത്രി 10 മണിയോടെ സംഭവം നടക്കുന്നത്.

## Article Content

**കോഴിക്കോട് : ** താമരശ്ശേരിയിൽ ബാറിൽ സംഘർഷം. താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറിലാണ് ഇന്നലെ രാത്രി 10 മണിയോടെ സംഭവം നടക്കുന്നത്.

ബാറിൽ സംഘർഷം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനു നേരെ കയ്യേറ്റം ഉണ്ടായി. താമരശ്ശേരി പോലീസ് സ്റ്റേഷൻ എസ് ഐ വിഷ്ണു, കൂടെയുണ്ടായിരുന്ന വിപിൻ രാജ്, സുജേഷ്, രാകേഷ് എന്നിവർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332248/clashes-at-a-bar-in-thamarassery-assault-on-police-one-arrested)