---
title: "വല്ലാത്ത ഒരു പറ്റിക്കൽ തന്നെ ...! വിദേശത്തേക്കു പോകുന്നതിനു വിമാന ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം; യുവാവ് പിടിയിൽ"
english_title: "Youth arrested for promising to pay for plane tickets to go abroad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332216/youth-arrested-for-promising-to-pay-for-plane-tickets-to-go-abroad"
published_at: "2025-12-20T22:02:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6946cfaeb34e8_crime.jpg"
keywords: []
---

# വല്ലാത്ത ഒരു പറ്റിക്കൽ തന്നെ ...! വിദേശത്തേക്കു പോകുന്നതിനു വിമാന ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം; യുവാവ് പിടിയിൽ

> **Lead Summary:** **കൊച്ചി: ** വിദേശത്തേക്കു പോകുന്നതിനു വിമാന ടിക്കറ്റ് ശരിയാക്കി നൽകാമെന്നു പറഞ്ഞു പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. വെസ്റ്റ് വെങ്ങോല താമരശേരി വീട്ടിൽ അഖിലേഷിനെയാണു പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.

## Article Content

**കൊച്ചി: ** വിദേശത്തേക്കു പോകുന്നതിനു വിമാന ടിക്കറ്റ് ശരിയാക്കി നൽകാമെന്നു പറഞ്ഞു പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. വെസ്റ്റ് വെങ്ങോല താമരശേരി വീട്ടിൽ അഖിലേഷിനെയാണു പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.

യാത്രാ ഹോളിഡേയ്‌സ് എന്ന സ്ഥാപനം നടത്തുകയാണ് ഇയാൾ. പഴങ്ങനാട് സ്വദേശികളായ ദമ്പതികളിൽ നിന്നാണു കാനഡയിൽ ബന്ധുവിന്റെ അടുത്തുപോയി വരാൻ ടിക്കറ്റ് എടുത്ത് നൽകാമെന്നു പറഞ്ഞ് രണ്ട് ഗഡുക്കളായി അഞ്ചു ലക്ഷത്തോളം രൂപ വാങ്ങിയത്.

ടിക്കറ്റ് ലഭിക്കാതെ വന്നപ്പോഴാണ് ഇവർ പരാതി നൽകിയത്. സമാന സ്വഭാവമുള്ള വേറെയും പരാതികൾ ഇയാളുടെ പേരിലുണ്ട്.

ഇൻസ്പെക്ടർ ജിൻസൻ ഡൊമനിക്, എസ്ഐ ജോസി എം.ജോൺസൻ, എഎസ്ഐ എം.ബി. സുബൈർ, സീനിയർ സിപിഒമാരായ എ.കെ. നജ്മി, എം.എച്ച്. സുബൈർ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332216/youth-arrested-for-promising-to-pay-for-plane-tickets-to-go-abroad)