---
title: "'കൊള്ളയ്ക്ക് കൂട്ട് നിന്നത് ശബരിമല സ്വർണമാണെന്നറിഞ്ഞിട്ട്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി"
english_title: "Sabarimala gold robbery: SIT to take Govardhan and Pankaj Bhandari into custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332211/sabarimala-gold-robbery-sit-to-take-govardhan-and-pankaj-bhandari-into-custody-"
published_at: "2025-12-20T21:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6946c3ac57012_gold.jpg"
keywords: []
---

# 'കൊള്ളയ്ക്ക് കൂട്ട് നിന്നത് ശബരിമല സ്വർണമാണെന്നറിഞ്ഞിട്ട്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി

> **Lead Summary:** **തിരുവനന്തപുരം: **ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ചെന്നൈ സ്മാർട് ക്രിയേഷൻ സി ഇ ഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി ഉടമ ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ് ഐ ടിയുടെ നീക്കം. ഇതിനായി എസ് ഐ ടി നാളെ കസ്റ്റഡി അപേക്ഷ നൽകും.

## Article Content

**തിരുവനന്തപുരം: **ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ചെന്നൈ സ്മാർട് ക്രിയേഷൻ സി ഇ ഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി ഉടമ ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ് ഐ ടിയുടെ നീക്കം. ഇതിനായി എസ് ഐ ടി നാളെ കസ്റ്റഡി അപേക്ഷ നൽകും.

ലോഹപാളികളിൽ ഉള്ളത് ശബരിമല സ്വർണമാണെന്നറിഞ്ഞാണ് ഇരുവരും കൊള്ളയ്ക്ക് കൂട്ട് നിന്നതെന്നാണ് എസ് ഐ ടി വ്യക്തമാക്കുന്നത്. 474 ഗ്രാം സ്വർണം കൈയ്യിൽ കിട്ടിയപ്പോൾ കുറ്റബോധം തോന്നിയെന്നും പരിഹാരമായി ശബരിമലയിൽ സ്പോൺസർഷിപ്പിലൂടെ അന്നദാനത്തിനും മാളികപ്പുറത്ത് മാല വാങ്ങാനുമായി 20 ലക്ഷം നൽകിയാൽ മതിയെന്നും പോറ്റി പറഞ്ഞതായി ഗോവർദ്ധൻ മൊഴി നൽകി.

പണം നൽകിയതിന്‍റെ തെളിവുകളും ഗോവർദ്ധൻ എസ് ഐ ടിക്ക് നൽകിയിട്ടുണ്ട്. സ്വർണം സ്മാർട്ക്രിയേഷനിൽ നിന്നും ഗോവർദ്ധന്‍റെ കൈവശമെത്തിച്ച കൽപേഷിനെ എസ് ഐ ടി വീണ്ടും ചോദ്യം ചെയ്യും.

കൊള്ളയടിച്ച സർണം ആ‍ക്ക്ർ കൈമാറി എന്നതിൽ വ്യക്തതയുണ്ടാക്കാൻ ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കഴിയുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസിൽ ഇരുവരും ജാമ്യ ഹർജിയുമായി നാളെ ഹൈക്കോടതിയെ സമിപിക്കുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332211/sabarimala-gold-robbery-sit-to-take-govardhan-and-pankaj-bhandari-into-custody-)