---
title: "വീണ്ടും ലോക്കപ്പ് മര്‍ദനം? മണ്ണന്തലയില്‍ യുവാവിനെ പൊലീസ് ലാത്തികൊണ്ട് മര്‍ദ്ദിച്ചതായി പരാതി"
english_title: "Complaint alleges auto driver was beaten up in lock-up in Mannanthala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332204/complaint-alleges-auto-driver-was-beaten-up-in-lock-up-in-mannanthala"
published_at: "2025-12-20T19:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6946b259045da_tvm1.jpg"
keywords: []
---

# വീണ്ടും ലോക്കപ്പ് മര്‍ദനം? മണ്ണന്തലയില്‍ യുവാവിനെ പൊലീസ് ലാത്തികൊണ്ട് മര്‍ദ്ദിച്ചതായി പരാതി

> **Lead Summary:** **തിരുവനന്തപുരം: **മണ്ണന്തലയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ലോക്കപ്പ് മര്‍ദ്ദനമെന്ന് പരാതി. നാലാഞ്ചിറ സ്വദേശി ദസ്ത്തക്കീറിനാണ് മണ്ണന്തല പോലീസിന്റെ മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

## Article Content

**തിരുവനന്തപുരം: **മണ്ണന്തലയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ലോക്കപ്പ് മര്‍ദ്ദനമെന്ന് പരാതി. നാലാഞ്ചിറ സ്വദേശി ദസ്ത്തക്കീറിനാണ് മണ്ണന്തല പോലീസിന്റെ മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന് ഭാര്യ അറിയിച്ചതിനെ തുടര്‍ന്നാണ് നാലാഞ്ചിറയിലെ വീട്ടിലെത്തി ദസ്തക്കീറിനെ മണ്ണന്തല പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ തന്നെ ഭാര്യക്കും മക്കള്‍ക്കും മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ദസ്തക്കീര്‍ പറഞ്ഞു.തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച എസ്‌ഐയും ലോക്കപ്പിനുള്ളിലിട്ട് ക്രൂരമായി മര്‍ദിച്ചു എന്നാണ് പരാതി.

ദസ്തക്കീറിന്റെ തുടയിലും പിന്‍ഭാഗത്തുമായി 20 ഓളം അടിയുടെ പാടുകള്‍ ഉണ്ട്. ഒന്ന് ഇരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ . നിലവില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

നാളെത്തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കും. കസ്റ്റഡിയില്‍ എടുക്കാന്‍ ചെന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ട് ഓടുന്നതിനിടയില്‍ ഇയാള്‍ക്ക് പരിക്കേറ്റത് എന്നാണ് മണ്ണന്തല പൊലീസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332204/complaint-alleges-auto-driver-was-beaten-up-in-lock-up-in-mannanthala)