---
title: "'നിറങ്ങൾ മങ്ങുകില്ല കട്ടായം!!' ലോകകപ്പ് ടീമിൽ എത്തിയതിന് പിന്നാലെ കുറിപ്പുമായി സഞ്ജു, പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ"
english_title: "Sanju posts a note after making it to the World Cup squad fans take over the post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332193/sanju-posts-a-note-after-making-it-to-the-world-cup-squad-fans-take-over-the-post"
published_at: "2025-12-20T17:40:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694692a654097_sanju_samson.jpg"
keywords: []
---

# 'നിറങ്ങൾ മങ്ങുകില്ല കട്ടായം!!' ലോകകപ്പ് ടീമിൽ എത്തിയതിന് പിന്നാലെ കുറിപ്പുമായി സഞ്ജു, പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

> **Lead Summary:** **മുംബൈ: ( **[www.truevisionnews.com]** ) **2026ലെ ട്വന്റി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചതിന് പിന്നാലെ സമൂഹമാധ്യമത്തിൽ സഞ്ജു സാസൺ പങ്കുവെച്ച പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ. 'നിറങ്ങൾ മങ്ങുകില്ല കട്ടായം!!' എന്ന ക്യാപ്ഷനോടെയാണ് മലയാളി താരം തന്റെ പുതിയ ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്.

## Article Content

**മുംബൈ: ( **[www.truevisionnews.com]** ) **2026ലെ ട്വന്റി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചതിന് പിന്നാലെ സമൂഹമാധ്യമത്തിൽ സഞ്ജു സാസൺ പങ്കുവെച്ച പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ. 'നിറങ്ങൾ മങ്ങുകില്ല കട്ടായം!!' എന്ന ക്യാപ്ഷനോടെയാണ് മലയാളി താരം തന്റെ പുതിയ ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്.

നീണ്ട കാത്തിരിപ്പിനുശേഷം ലോകകപ്പ്‌ കളിക്കാൻ മലയാളി താരം സഞ്ജു സാംസൺ എത്തുന്നത് ഒരു പിടി സ്വപ്നങ്ങളുമായാണ്. കഴിഞ്ഞ തവണ ലോകകപ്പ്‌ ടീമുലുണ്ടായിട്ടും സഞ്‌ജുവിന്‌ ഒറ്റക്കളിയിലും അവസരം കിട്ടിയിരുന്നില്ല. ഋഷഭ്‌ പന്തായിരുന്നു വിക്കറ്റ്‌കീപ്പർ. ഇത്തവണ ഒന്നാം വിക്കറ്റ് കീപ്പറായാണ് തിരിച്ചുവരവ്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അഭിഷേക് ശർമയ്ക്കൊപ്പം സഞ്ജു ഓപ്പണറുമാകും.

എസ് ശ്രീശാന്തിനുശേഷം ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതിയാണ് ഇനി സഞ്ജുവിനെ കാത്തിരിക്കുന്നത്. ശ്രീശാന്ത് 2007 ട്വന്റി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവയുടെ ഭാഗമായിരുന്നു. 2007 ട്വൻറി20 ലോകകപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ വിജയമൊരുക്കിയ അവസാനത്തെ ക്യാച്ചെടുത്തത് ഈ എറണാകുളത്തുകാരനാണ്.

ജോഗീന്ദർ ശർമയുടെ പന്തിൽ മിസ്ബ ഉൾ ഹഖിനെയാണ് ശ്രീശാന്ത് പിടികൂടിയത്. അപ്പോൾ പാകിസ്ഥാന് നാലു പന്തിൽ ജയിക്കാൻ അഞ്ചു റൺ മതിയായിരുന്നു. നാല് ഓവർ എറിഞ്ഞ് ഒരു വിക്കറ്റുമെടുത്തു. ഏഴു കളിയിൽ ആറ് വിക്കറ്റാണ് സമ്പാദ്യം. മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റനായി 2011 ഏകദിന ലോകകപ്പ് നേടിയപ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. ഫൈനലിൽ പന്തെറിഞ്ഞെങ്കിലും വിക്കറ്റില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332193/sanju-posts-a-note-after-making-it-to-the-world-cup-squad-fans-take-over-the-post)