---
title: "ബം​ഗ്ലാദേശിൽ വർ​ഗീയ ശക്തികളെ നിലയ്ക്ക് നിർത്താൻ ഇടക്കാല സർക്കാർ തയാറാകണം - സിപിഐ എം"
english_title: "Interim government should be prepared to stop communal forces in Bangladesh CPI(M)"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332177/interim-government-should-be-prepared-to-stop-communal-forces-in-bangladesh-cpim"
published_at: "2025-12-20T15:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6946797ac4b74_cpim.jpg"
keywords: []
---

# ബം​ഗ്ലാദേശിൽ വർ​ഗീയ ശക്തികളെ നിലയ്ക്ക് നിർത്താൻ ഇടക്കാല സർക്കാർ തയാറാകണം - സിപിഐ എം

> **Lead Summary:** **ന്യൂഡൽഹി: ( **[www.truevisionnews.com]** **വർഗീയ ധ്രുവീകരണത്തിൽ നിന്നും ആക്രമണങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെയും മാധ്യമങ്ങളെയും സംരക്ഷിക്കാൻ ബം​ഗ്ലാദേശിലെ ഇടക്കാല സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ.

## Article Content

**ന്യൂഡൽഹി: ( **[www.truevisionnews.com]** **വർഗീയ ധ്രുവീകരണത്തിൽ നിന്നും ആക്രമണങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെയും മാധ്യമങ്ങളെയും സംരക്ഷിക്കാൻ ബം​ഗ്ലാദേശിലെ ഇടക്കാല സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ.

സമൂഹത്തെ വർഗീയമായി ധ്രുവീകരിച്ചും ന്യൂനപക്ഷങ്ങളെയും അനുകൂലമല്ലാത്ത മാധ്യമ സ്ഥാപനങ്ങളെയും ആക്രമിച്ചും ബംഗ്ലാദേശിൽ സ്വാധീനം വികസിപ്പിക്കാൻ മതമൗലികവാദികൾ ശ്രമിക്കുന്നു. മതമൗലികവാദ ശക്തികളുടെ വളർച്ച ബംഗ്ലാദേശിൽ മാത്രമല്ല എല്ലായിടത്തും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും സിപിഐ എം ആശങ്ക പ്രകടിപ്പിച്ചു.

അതിർത്തിയുടെ ഇരുവശങ്ങളിലും വർഗീയ ശക്തികൾ വിദ്വേഷം പ്രചരിപ്പിച്ച് സാഹചര്യം മുതലെടുത്തേക്കാം. സാമൂഹിക ഐക്യവും ജനാധിപത്യവും നിലനിർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ പരീക്ഷണ ഘട്ടങ്ങളിൽ ബംഗ്ലാദേശിലെ ജനങ്ങൾ ഐക്യത്തോടെ തുടരുമെന്നും 1971 ലെ വിമോചന സമരത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും സിപിഐ എമ്മിന് ഉറപ്പുണ്ട്.

വർഗീയ ശക്തികളെ നിയന്ത്രിക്കുന്നതിനും അക്രമകാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ആവശ്യമായ എല്ലാ നടപടികളും ഇടക്കാല സർക്കാർ സ്വീകരിക്കണം. ജനങ്ങൾക്ക് ഭയമില്ലാതെ വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യമുണ്ടെന്നും സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെന്നും അധികൃതർ ഉറപ്പാക്കണമെന്നും സിപിഐ എം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332177/interim-government-should-be-prepared-to-stop-communal-forces-in-bangladesh-cpim)