---
title: "നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചു; നാലുപേർക്ക് പരിക്ക് "
english_title: "Ambulance hits parked KSRTC bus; four injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332125/ambulance-hits-parked-ksrtc-bus-four-injured"
published_at: "2025-12-20T12:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69464797c3479_accident.jpg"
keywords: []
---

# നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചു; നാലുപേർക്ക് പരിക്ക് 

> **Lead Summary:** **കൊല്ലം: ** നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. ആംബുലൻസിൽ ഉണ്ടായിരുന്ന നാലുപേർക്കാണ് പരിക്കേറ്റത്. നിലമേൽ പുതുശേരിയിലാണ് സംഭവം .

## Article Content

**കൊല്ലം: ** നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. ആംബുലൻസിൽ ഉണ്ടായിരുന്ന നാലുപേർക്കാണ് പരിക്കേറ്റത്. നിലമേൽ പുതുശേരിയിലാണ് സംഭവം .

കിടപ്പ് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഒരു കാർ ആംബുലൻസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസിൽ തട്ടുകയായിരുന്നു.

തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് കെഎസ്ആർടിസി ബസ്സിലിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ പോയി. പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332125/ambulance-hits-parked-ksrtc-bus-four-injured)