---
title: "പിന്തുണയുമായി വീട്ടിലെത്തി; ആവിഷ്കാര സ്വാതന്ത്ര്യത്തിന് നിലവിളിക്കുന്നവർ പാരഡി ഗാനത്തെ ഭയക്കുന്നു - മുല്ലപ്പള്ളി രാമചന്ദ്രൻ "
english_title: "Potiye Ketiye song, parody song controversy, Mullappally Ramachandran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332008/potiye-ketiye-song-parody-song-controversy-mullappally-ramachandran"
published_at: "2025-12-19T15:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694524d11b9c3_paradi.jpg"
keywords: []
---

# പിന്തുണയുമായി വീട്ടിലെത്തി; ആവിഷ്കാര സ്വാതന്ത്ര്യത്തിന് നിലവിളിക്കുന്നവർ പാരഡി ഗാനത്തെ ഭയക്കുന്നു - മുല്ലപ്പള്ളി രാമചന്ദ്രൻ 

> **Lead Summary:** **കോഴിക്കോട് (നാദാപുരം) : **ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നവരാണ് തങ്ങളെന്ന് ഊറ്റം കൊള്ളുന്ന സഖാക്കൾ പാരടി ഗാനത്തെ ഭയക്കുന്നുവെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

## Article Content

**കോഴിക്കോട് (നാദാപുരം) : **ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നവരാണ് തങ്ങളെന്ന് ഊറ്റം കൊള്ളുന്ന സഖാക്കൾ പാരടി ഗാനത്തെ ഭയക്കുന്നുവെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

കേരളമാകെ തരംഗമായ പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിനെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഗാന രചയിതാവ് തൂണേരി ചാലപ്പുറത്തെ ജിപി കുഞ്ഞബ്ദുള്ളയുടെവീട്ടിലെത്തി കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുടർന്ന് അദ്ദേഹം ഗൾഫിലുള്ള കുഞ്ഞബ്ദുള്ളയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. . ബ്ലോക്ക്

കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ്, മറ്റ് നേതാക്കളായ , അഡ്വ.കെ എം രഘു നാഥ്,വി കെ രജീഷ്, ഫസൽ മാട്ടാൻ, സജീവർ കുറ്റിയിൽ, , ജസീർ ടി പി, അഭിഷേക് എൻ കെ സുനിൽ പാലിനാണ്ടി, ഡോക്ടർ മുബഷീർ, അലി മാട്ടാൻ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332008/potiye-ketiye-song-parody-song-controversy-mullappally-ramachandran)