---
title: "വാട്ടർ ടാങ്ക് തകർന്നു വീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം; ഏഴോളം പേർക്ക് പരിക്ക്"
english_title: "Three workers die in water tank collapse seven injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332000/three-workers-die-in-water-tank-collapse-seven-injured"
published_at: "2025-12-19T14:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69451a3b32b3f_water_tank_broken.jpg"
keywords: []
---

# വാട്ടർ ടാങ്ക് തകർന്നു വീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം; ഏഴോളം പേർക്ക് പരിക്ക്

> **Lead Summary:** **നാഗ്പൂർ: ( **[www.truevisionnews.com]** ) ** മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാഡിലെ ഭോസാരി പ്രദേശത്ത് വ്യവസായ യൂണിറ്റിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് മൂന്ന് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു.എംഐഡിസി വ്യവസായ കേന്ദ്രത്തിലെ സോളാർ പാനൽ നിർമ്മാണ ഫാക്ടറിയിൽ രാവിലെ 9.30 ഓടെയാണ് അപകടം.

## Article Content

**നാഗ്പൂർ: ( **[www.truevisionnews.com]** ) ** മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാഡിലെ ഭോസാരി പ്രദേശത്ത് വ്യവസായ യൂണിറ്റിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് മൂന്ന് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു.എംഐഡിസി വ്യവസായ കേന്ദ്രത്തിലെ സോളാർ പാനൽ നിർമ്മാണ ഫാക്ടറിയിൽ രാവിലെ 9.30 ഓടെയാണ് അപകടം.

ആവാദ ഇലക്ട്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ തറനിരപ്പിൽ നിന്ന് പ്രത്യേകം കെട്ടിഉയർത്തിയ ടാങ്കാണ് തകർന്നത്. ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള 200 ഓളം തൊഴിലാളികൾ താമസിക്കുന്ന കമ്പനിയുടെ ലേബർ ക്യാമ്പിലെ ടാങ്കാണ് തകർന്നത്. തൊഴിലാളികൾക്ക് കുളിക്കുന്നതിനായി കരാറുകാർ 12 അടി നീളമുള്ള വലിയ ടാങ്ക് സ്ഥാപിച്ചിരുന്നു.

തൊഴിലാളികൾ ടാങ്കിനടിയിൽ കുളിക്കുന്നതിനിടെ അത് തകർന്നു. മേൽക്കൂര ഉൾപ്പെടെ തകർന്നുവീണ് തൊഴിലാളികളുടെ മേൽ വീണു. ടാങ്ക് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണം എന്ന് പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332000/three-workers-die-in-water-tank-collapse-seven-injured)