---
title: "ഇതെന്താ ഇങ്ങനെ....? റോ‍ഡിൽ ഓടേണ്ട ഥാർ റെയിൽവേ ട്രാക്കിൽ ഓടിച്ച് കയറ്റി 65-കാരൻ; തലനാരിഴയ്ക്ക് വൻഅപകടം ഒഴിവായി"
english_title: "65 year old man drives Thar on railway track arrest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331969/65-year-old-man-drives-thar-on-railway-track-arrest"
published_at: "2025-12-19T13:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694500eb3a334_thar_on_railway_track.jpg"
keywords: []
---

# ഇതെന്താ ഇങ്ങനെ....? റോ‍ഡിൽ ഓടേണ്ട ഥാർ റെയിൽവേ ട്രാക്കിൽ ഓടിച്ച് കയറ്റി 65-കാരൻ; തലനാരിഴയ്ക്ക് വൻഅപകടം ഒഴിവായി

> **Lead Summary:** **നാ​ഗാലാന്റ്: ( **[www.truevisionnews.com]** ) **നിരത്തുകളിലെ വാഹന അഭ്യാസം പൊതുവിൽ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത് 65 കാരന്റെ അതിരു കടന്ന അഭ്യാസ പ്രകടനമാണ്. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.

## Article Content

**നാ​ഗാലാന്റ്: ( **[www.truevisionnews.com]** ) **നിരത്തുകളിലെ വാഹന അഭ്യാസം പൊതുവിൽ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത് 65 കാരന്റെ അതിരു കടന്ന അഭ്യാസ പ്രകടനമാണ്. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.

നാഗലാന്റ് ദിമാപൂരിൽ ഡിസംബർ 17-നാണ് സംഭവം നടന്നത്. 65-കാരനായ മഹീന്ദ്ര ഥാർ ഉടമ അയാളുടെ വാഹനവുമായി റെയിൽവേ ട്രാക്കിലേക്ക് പ്രവേശിക്കുകയായിരുന്നു.

ട്രാക്കിലൂടെ വാഹനമോടിക്കാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ ജീവനക്കാരും പൊലീസും ചേർന്ന് ആളിനെ പിടികൂടുകയും വാഹനം പുറത്തെടുക്കുകയുമായിരുന്നു. വാഹനത്തേയും ഡ്രൈവറേയും പുറത്തെത്തിച്ചതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്.

ദിമാപൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഡ്രൈവർ ഥാറുമായി ട്രാക്കിലേക്ക് പ്രവേശിച്ചത്. പിന്നീട് അയാൾ പ്രധാന സ്റ്റേഷൻ ഭാഗത്തേക്ക് ട്രാക്കിലൂടെ വാഹനമോടിക്കുകയായിരുന്നു. അൽപ്പ സമയത്തിന് ശേഷം വാഹനം പാളത്തിൽ കുടുങ്ങുകയും ചെയ്തു. ഇത് ശ്രദ്ധയിൽപെട്ട റെയിൽവേ സ്റ്റേഷൻ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഥാർ ഡ്രൈവർ മദ്യപിച്ചിരുന്നതായും സംശയിക്കുന്നു.

റെയിൽവേ ട്രാക്കിൽ ഇത്തരത്തിൽ കടന്നു കയറുന്നത് ഗുരുതര കുറ്റമാണ്. വാഹനത്തെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തതായും റെയിൽവേ ആക്ടിലെ 153, 147 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331969/65-year-old-man-drives-thar-on-railway-track-arrest)