---
title: "ശബരിമല സ്വർണക്കൊള്ള; അന്വേഷിക്കാൻ കേന്ദ്ര ഏജൻസി എത്തുന്നു, മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്"
english_title: "Sabarimala gold theft, ED will now file a case and investigate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331937/sabarimala-gold-theft-ed-will-now-file-a-case-and-investigate-new"
published_at: "2025-12-19T11:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6944ecc2e1183_ed.jpg"
keywords: []
---

# ശബരിമല സ്വർണക്കൊള്ള; അന്വേഷിക്കാൻ കേന്ദ്ര ഏജൻസി എത്തുന്നു, മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്

> **Lead Summary:** **കൊല്ലം: **ശബരിമല സ്വർണക്കൊള്ള ഇനി ഇഡി കേസെടുത്ത് അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ഇഡിക്ക് മുഴുവൻ രേഖകളും നൽകാൻ കോടതി ഉത്തരവിട്ടു. റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും അടക്കമുള്ള രേഖകൾ ഇഡിക്ക് കൈമാറും.

## Article Content

**കൊല്ലം: **ശബരിമല സ്വർണക്കൊള്ള ഇനി ഇഡി കേസെടുത്ത് അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ഇഡിക്ക് മുഴുവൻ രേഖകളും നൽകാൻ കോടതി ഉത്തരവിട്ടു. റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും അടക്കമുള്ള രേഖകൾ ഇഡിക്ക് കൈമാറും.

കേസ് ഇഡിക്ക് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർപ്പ് വിജിലൻസ് കോടതി തള്ളി. ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ എസ്ഐടി എതിർത്തിരുന്നു.ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ അപേക്ഷയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്.

കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ട് ഇ ഡി കോടതിയെ സമീപിച്ചത്. എന്നാൽ, മുഴവൻ രേഖകൾ കൈമാറുന്നതിൽ എസ്ഐടി എതിർപ്പ് അറിയിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331937/sabarimala-gold-theft-ed-will-now-file-a-case-and-investigate-new)