---
title: "സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാർ കത്തിനശിച്ചു; അപകടം മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ "
english_title: "car carrying the CPM leader and his family burned down"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331893/car-carrying-the-cpm-leader-and-his-family-burned-down"
published_at: "2025-12-19T08:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6944c603cbff8_acr.jpg"
keywords: []
---

# സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാർ കത്തിനശിച്ചു; അപകടം മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ 

> **Lead Summary:** **ആലപ്പുഴ : ** സിപിഎം സംസ്ഥാന സമിതിയംഗം സി.ബി. ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി 10.35-ഓടെ ദേശീയപാതയിൽ എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.

## Article Content

**ആലപ്പുഴ : ** സിപിഎം സംസ്ഥാന സമിതിയംഗം സി.ബി. ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി 10.35-ഓടെ ദേശീയപാതയിൽ എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.

കുത്തിയതോടുള്ള മാതൃസഹോദരിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

വാഹനത്തിൽനിന്ന് പുക ഉയരുന്നത് കണ്ട് പിന്നാലെ പോയ വാഹനയാത്രികർ കാർ തടഞ്ഞു നിർത്തുകയായിരുന്നു. കുടുംബം വാഹനത്തിൽ നിന്നിറങ്ങിയ ഉടൻ കാർ അഗ്നിക്കിരയായി.

അരൂർ അഗ്‌നിരക്ഷാസേനയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. അരൂർ പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. കാർ കത്തിയതിനു സമീപത്തായി കെ.എസ്.ഇ.ബി.യുടെ ട്രാൻസ്‌ഫോർമറുണ്ടായിരുന്നു.

ഉടൻ കെ.എസ്.ഇ.ബി. അധികൃതർ ട്രാൻസ്‌ഫോർമർ ഓഫാക്കിയതിനാൽ വൻ അപകടം ഒഴിവായി. കാർ കത്തിയതിനെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതത്തടസ്സമുണ്ടായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331893/car-carrying-the-cpm-leader-and-his-family-burned-down)