---
title: "കഷ്ടപ്പെട്ടതൊക്കെ പോയല്ലേ... ബാഗിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചത് ലഹരി;  കഞ്ചാവും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ "
english_title: "Young man arrested with drugs "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331886/young-man-arrested-with-drugs"
published_at: "2025-12-19T08:06:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6944ba6f5de0f_tvm.jpg"
keywords: []
---

# കഷ്ടപ്പെട്ടതൊക്കെ പോയല്ലേ... ബാഗിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചത് ലഹരി;  കഞ്ചാവും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ 

> **Lead Summary:** **തിരുവനന്തപുരം: **കഞ്ചാവും എംഡിഎംഎയുമായി തിരുവനന്തപുരം വിഴിഞ്ഞം ഭാഗത്തെത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റുചെയ്തു.

## Article Content

**തിരുവനന്തപുരം: **കഞ്ചാവും എംഡിഎംഎയുമായി തിരുവനന്തപുരം വിഴിഞ്ഞം ഭാഗത്തെത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റുചെയ്തു.

ആനയറ സ്വദേശി അപ്പു എന്ന സൂരജ് (28) ആണ് അറസ്റ്റിലായത്. ഇയാളുടെ ബാഗിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന രണ്ട് ഗ്രാം എംഡിഎംഎയും 260 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.

സൂരജിന്റെ ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ടാണ് ഇയാൾ വിഴിഞ്ഞം ഭാഗത്തെ ബസ് സ്റ്റാൻഡിന് സമീപമെത്തിയത്. തീരദേശ മേഖലയിലെ യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇയാൾ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ പറഞ്ഞു.

അരുൺകുമാർ, ബിനു, കെ.ആർ. രഞ്ചിത്ത്, ശ്രീനന്ദു, നന്ദകുമാർ, ഷിന്റോ എബ്രഹാം, ജിനേഷ് ജിബു എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331886/young-man-arrested-with-drugs)