---
title: "ഇപ്പൊ എങ്ങനെ ഉണ്ട്....! ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം കാട്ടിലൊളിച്ചു; പിന്നാലെ കടന്നൽ കുത്തേറ്റ് പുറത്തുചാടി"
english_title: "Family problem, argument, attack on family members, attempt to kill three people, wasp attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331885/family-problem-argument-attack-on-family-members-attempt-to-kill-three-people-wasp-attack"
published_at: "2025-12-19T07:47:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6944b5eb79c5e_kadannal.jpg"
keywords: []
---

# ഇപ്പൊ എങ്ങനെ ഉണ്ട്....! ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം കാട്ടിലൊളിച്ചു; പിന്നാലെ കടന്നൽ കുത്തേറ്റ് പുറത്തുചാടി

> **Lead Summary:** **പത്തനംതിട്ട:** കുടുംബകലഹത്തെ തുടർന്ന് വീട്ടിലെ മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കാട്ടിൽകയറി ഒളിച്ച യുവാവ് കടന്നല്ലിന്റെ കുത്തേറ്റ് പുറത്തുചാടി.

## Article Content

**പത്തനംതിട്ട:** കുടുംബകലഹത്തെ തുടർന്ന് വീട്ടിലെ മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കാട്ടിൽകയറി ഒളിച്ച യുവാവ് കടന്നല്ലിന്റെ കുത്തേറ്റ് പുറത്തുചാടി.

ഇലവുംതിട്ട ചന്ദനക്കുന്ന് കുന്നമ്പള്ളിയിൽ മനോജ് (46) ആണ് ഭാര്യ, മകൻ, ഭാര്യാമാതാവ് എന്നിവരെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ബുധനാഴ്ച രാത്രി 11.30-നായിരുന്നു സംഭവം.

തുടർന്ന് ഇയാൾ സമീപത്തെ നാമക്കുഴി മലയിൽ ഒളിച്ചു. കാട്ടിൽ ഒളിച്ചിരുന്ന ഇയാൾക്ക് കടന്നൽ കുത്തേറ്റതോടെ വ്യാഴാഴ്ച വൈകീട്ട് സഹായത്തിനായി മലയിറങ്ങി.

സാരമായി പരിക്കേറ്റ മനോജിനെ പോലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെട്ടേറ്റ ഭാര്യയും മകനും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331885/family-problem-argument-attack-on-family-members-attempt-to-kill-three-people-wasp-attack)