---
title: "‘ഷാഫി പറമ്പിൽ ജയിച്ച വടകരയിൽ 50000 വോട്ട് വർദ്ധിപ്പിച്ച് എൽഡിഎഫ് നേട്ടം ഉണ്ടാക്കി, ബിജെപി വ്യാപകമായി വോട്ട് മറിച്ചു’ -പി മോഹനൻ"
english_title: "Vadakara, where Shafi Parampil won, LDF and BJP increased their votes by 50,000 votes, P Mohanan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331854/vadakara-where-shafi-parampil-won-ldf-and-bjp-increased-their-votes-by-50000-votes-p-mohanan-"
published_at: "2025-12-18T19:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69440e1711abd_shafi.jpg"
keywords: []
---

# ‘ഷാഫി പറമ്പിൽ ജയിച്ച വടകരയിൽ 50000 വോട്ട് വർദ്ധിപ്പിച്ച് എൽഡിഎഫ് നേട്ടം ഉണ്ടാക്കി, ബിജെപി വ്യാപകമായി വോട്ട് മറിച്ചു’ -പി മോഹനൻ

> **Lead Summary:** **കോഴിക്കോട് : ** നിയമസഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് മുന്നിലെന്ന് സിപിഐഎം നേതാവ് പി മോഹനൻ. വടകര മുൻസിപ്പാലിറ്റിയിൽ എൽ ഡി എഫ് സീറ്റ് വർദ്ധിപ്പിച്ചു. ഷാഫി പറമ്പിൽ ജയിച്ച വടകര പാർലമെൻ്റിൽ എൽ ഡി എഫ് നേട്ടം ഉണ്ടാക്കി. വടകര പാലമെൻ്റിൽ 50000 വോട്ട് എൽ ഡി എഫ് വർദ്ധിപ്പിച്ചു. ആർജെഡിയുടെ പരാതികൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**കോഴിക്കോട് : ** നിയമസഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് മുന്നിലെന്ന് സിപിഐഎം നേതാവ് പി മോഹനൻ. വടകര മുൻസിപ്പാലിറ്റിയിൽ എൽ ഡി എഫ് സീറ്റ് വർദ്ധിപ്പിച്ചു. ഷാഫി പറമ്പിൽ ജയിച്ച വടകര പാർലമെൻ്റിൽ എൽ ഡി എഫ് നേട്ടം ഉണ്ടാക്കി. വടകര പാലമെൻ്റിൽ 50000 വോട്ട് എൽ ഡി എഫ് വർദ്ധിപ്പിച്ചു. ആർജെഡിയുടെ പരാതികൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി വോട്ട് മറിച്ചുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് വ്യക്തമാക്കി. ബി ജെ പി -യു ഡി എഫിനെ പരസ്പരം സഹായിച്ചു. പറയുന്ന രീതിയിൽ ഉള്ള പരാജയം എൽ ഡി എഫിന് ഉണ്ടായില്ല.

പഞ്ചായത്ത് ഭരണം ചിലയിടത്ത് നഷ്ടപ്പെട്ടു. എവിടെയൊക്കെ ക്ഷീണം സംഭവിച്ചു എന്ന് പാർട്ടി പരിശോധിക്കുമെന്ന് മെഹബൂബ് വ്യക്തമാക്കി.

അതേസമയം എൽഡിഎഫിന് തുടർഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി പരിശോധിച്ചാൽ 664 സീറ്റ് വരെ ലഭിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

ഒരുപാട് തിരിച്ചടികളും തോൽവികളും കടന്നാണ് സിപിഐഎമ്മും ഇടതുപക്ഷവും ഇന്നത്തെ അവസ്ഥയിൽ എത്തിയതെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ ചരിത്രം അവസാനിക്കുന്നില്ലെന്നും പാർട്ടി വിരുദ്ധരെ ഓർമ്മപ്പെടുത്തി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331854/vadakara-where-shafi-parampil-won-ldf-and-bjp-increased-their-votes-by-50000-votes-p-mohanan-)