---
title: "യുവാക്കളെ ആക്രമിച്ച് മൊബൈൽ‌ ഫോണും പണവും കവർന്നു; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ"
english_title: "Youths attacked in Kochi, mobile phones and money stolen"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331853/youths-attacked-in-kochi-mobile-phones-and-money-stolen"
published_at: "2025-12-18T19:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6944096e641bf_kochi.jpg"
keywords: []
---

# യുവാക്കളെ ആക്രമിച്ച് മൊബൈൽ‌ ഫോണും പണവും കവർന്നു; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** **ആലുവ: **ആലുവ മണപ്പുറത്തു എത്തിയ ഫോർട്ട് കൊച്ചി സ്വദേശികളായ യുവാക്കളെ ആക്രമിച്ചു മൊബൈൽ ഫോണും പണവും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ.

## Article Content

**ആലുവ: **ആലുവ മണപ്പുറത്തു എത്തിയ ഫോർട്ട് കൊച്ചി സ്വദേശികളായ യുവാക്കളെ ആക്രമിച്ചു മൊബൈൽ ഫോണും പണവും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ.

പാലക്കാട് വല്ലപ്പുഴ മനേക്കത്തോടി വീട്ടിൽ അനീസ് ബാബു (26), കടുങ്ങല്ലൂർ ഏലൂക്കര കാട്ടിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റാഫി (28) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 29ന് ആണ് സംഭവം.

വടി കൊണ്ട് തലയ്ക്ക് അടിയേറ്റ ലിയോൺ എന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ഇവർ ഒട്ടേറെ കേസുകളിൽ പ്രതികളാണ്. ഇൻസ്പെക്ടർ ജി.പി. മനുരാജ്, എസ്.ഐമാരായ എൽദോ പോൾ, വി.ആർ. വിഷ്ണു, എ.എസ്. ഐ.ബി. സുരേഷ്കുമാർ, സി പി ഒമരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ,എം എൽ ഫയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331853/youths-attacked-in-kochi-mobile-phones-and-money-stolen)