---
title: "'കണ്ണൂരിൽ യുഡിഎഫ്  നേടിയത് തകർപ്പൻ ജയം, എൽ.ഡി.എഫ്. കോട്ടകളിൽ പോലും കൂടുതൽ വോട്ടുകൾ കിട്ടി'"
english_title: "'UDF has won a landslide victory in Kannur,' says KSudhakaran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331832/udf-has-won-a-landslide-victory-in-kannur-says-ksudhakaran-new"
published_at: "2025-12-18T16:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6943da6140751_k_sudhakaran.jpg"
keywords: []
---

# 'കണ്ണൂരിൽ യുഡിഎഫ്  നേടിയത് തകർപ്പൻ ജയം, എൽ.ഡി.എഫ്. കോട്ടകളിൽ പോലും കൂടുതൽ വോട്ടുകൾ കിട്ടി'

> **Lead Summary:** ** **കണ്ണൂരിൽ യുഡിഎഫ് നേടിയത് തകർപ്പൻ ജയമെന്ന് കെ സുധാകരൻ. എൽ.ഡി.എഫ്. കോട്ടകളിൽ പോലും കൂടുതൽ വോട്ടുകൾ കിട്ടി. പി ഇന്ദിര കണ്ണൂർ മേയർ ആകും. ഇത് ഏകകണ്ഠേനയുള്ള തീരുമാനം. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് പ്രതീക്ഷിച്ചതിലും അപ്പുറം വോട്ടുകൾ ലഭിച്ചു.

## Article Content

** **കണ്ണൂരിൽ യുഡിഎഫ് നേടിയത് തകർപ്പൻ ജയമെന്ന് കെ സുധാകരൻ. എൽ.ഡി.എഫ്. കോട്ടകളിൽ പോലും കൂടുതൽ വോട്ടുകൾ കിട്ടി. പി ഇന്ദിര കണ്ണൂർ മേയർ ആകും. ഇത് ഏകകണ്ഠേനയുള്ള തീരുമാനം. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് പ്രതീക്ഷിച്ചതിലും അപ്പുറം വോട്ടുകൾ ലഭിച്ചു.

കണ്ണൂരിലേക്ക് ഒരു വർഷത്തിനുള്ളിൽ ഒരു മാസ് പ്രോജക്റ്റ് നടപ്പിലാക്കും. നഗരസഭ ഒരു വർഷത്തിനുള്ളിൽ അത് നടപ്പിലാക്കും. എല്ലാവരും ഒറ്റ പേരാണ് നിർദേശിച്ചത്. അത് ഇന്ദിരയാണെന്നും കെ സുധാകരൻ വ്യക്തമാക്കി.

നിലവിലെ ഡെപ്യൂട്ടി മേയറാണ് ഇന്ദിര. ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പി ഇന്ദിര ജയിച്ചത് പയ്യാമ്പലത്ത് നിന്ന്. കോർപറേഷൻ രൂപീകരിച്ചത് മുതൽ കൗൺസിലർ ആണ്.

നിലവിലെ ഡെപ്യൂട്ടി മേയർ പി. ഇന്ദിര മേയറാകുമെന്നതായിരുന്നു സ്ഥാനാർഥി നിർണയ ഘട്ടത്തിലെ പൊതുവായ ആലോചന. കടുത്ത മത്സരം നടന്ന പയ്യാമ്പലം ഡിവിഷനിൽ നിന്നും വിജയിച്ച ഇന്ദിര മൂന്നാം തവണയും കൗൺസിലറായി.

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റും മുണ്ടയാട് ഡിവിഷൻ കൗൺസിലറുമായ ശ്രീജ മഠത്തിലിനായി സംസ്ഥാന നേതൃത്വത്തിലെ ചില ഉന്നതർ നടത്തുന്ന ചരടുവലികളാണ് മേയർ തീരുമാനം വൈകാനുള്ള കാരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331832/udf-has-won-a-landslide-victory-in-kannur-says-ksudhakaran-new)