---
title: "പഠിപ്പിക്കെൽ കുറച്ച് കൂടിപ്പോയോ....? കുട്ടികള്‍ക്ക് ട്യൂഷനെടുക്കാനെത്തിയ അധ്യാപകനൊപ്പം ഭാര്യ ഒളിച്ചോടി; പരാതിയുമായി യുവാവ്"
english_title: "Woman leaves husband and children, runs away with tuition teacher, complaint filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331825/woman-leaves-husband-and-children-runs-away-with-tuition-teacher-complaint-filed"
published_at: "2025-12-18T15:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6943da2b9e0ce_national.jpg"
keywords: []
---

# പഠിപ്പിക്കെൽ കുറച്ച് കൂടിപ്പോയോ....? കുട്ടികള്‍ക്ക് ട്യൂഷനെടുക്കാനെത്തിയ അധ്യാപകനൊപ്പം ഭാര്യ ഒളിച്ചോടി; പരാതിയുമായി യുവാവ്

> **Lead Summary:** **ന്യൂഡല്‍ഹി: ** ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് ട്യൂഷന്‍ അധ്യാപകനൊപ്പം യുവതി ഒളിച്ചോടിയെന്ന് പരാതി. മനീഷ് തിവാരി എന്നയാളാണ് കുട്ടികള്‍ക്ക്‌ ട്യൂഷനെടുക്കാനെത്തിയ അധ്യാപകനൊപ്പം ഭാര്യ ഒളിച്ചോടിയെന്ന പരാതിയുമായി രംഗത്തെത്തിയത്. സംഭവം വിശദീകരിച്ചുള്ള മനീഷ് തിവാരിയുടെ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

## Article Content

**ന്യൂഡല്‍ഹി: ** ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് ട്യൂഷന്‍ അധ്യാപകനൊപ്പം യുവതി ഒളിച്ചോടിയെന്ന് പരാതി. മനീഷ് തിവാരി എന്നയാളാണ് കുട്ടികള്‍ക്ക്‌ ട്യൂഷനെടുക്കാനെത്തിയ അധ്യാപകനൊപ്പം ഭാര്യ ഒളിച്ചോടിയെന്ന പരാതിയുമായി രംഗത്തെത്തിയത്. സംഭവം വിശദീകരിച്ചുള്ള മനീഷ് തിവാരിയുടെ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

പരാതിക്കാരനായ മനീഷ് തിവാരി കൂലിപ്പണിക്കാരനാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. തന്റെ കുട്ടികള്‍ക്ക് ട്യൂഷനെടുക്കാനെത്തിയ ശുഭംകുമാര്‍ മെഹ്തയ്‌ക്കൊപ്പമാണ് ഭാര്യ റോഷ്‌നി റാണി ഒളിച്ചോടിയതെന്നാണ് ഇയാളുടെ പരാതി.

രണ്ടുകുട്ടികളെയും തന്നെയും ഉപേക്ഷിച്ചാണ് ഭാര്യ വീടുവിട്ടതെന്നും ഇനി അവരെ തനിക്കുവേണ്ടെന്നും യുവാവ് പറഞ്ഞു. ഭാര്യയും കാമുകനും ഒരുമിച്ചുള്ള ചില ചിത്രങ്ങളും ഇയാള്‍ പുറത്തുവിട്ടിട്ടുണ്ട്.

കുട്ടികള്‍ക്ക് ട്യൂഷനെടുക്കാനായി ശുഭം കുമാര്‍ പതിവായി തന്റെ വീട്ടില്‍വന്നിരുന്നതായാണ് മനീഷ് തിവാരി പറയുന്നത്. ഇതിനിടെയാണ് ഭാര്യയുമായി ബന്ധം സ്ഥാപിച്ചത്.

എന്നാല്‍, പെട്ടെന്നൊരുദിവസം ഭാര്യയെ കാണാതായതോടെ താന്‍ ഞെട്ടിപ്പോയെന്നും ഇതുവരെ ഇവരുടെ രഹസ്യബന്ധത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ഇതേക്കുറിച്ച് യാതൊരു സൂചനകളും ലഭിച്ചിരുന്നില്ലെന്നും യുവാവ് വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331825/woman-leaves-husband-and-children-runs-away-with-tuition-teacher-complaint-filed)