---
title: "നിങ്ങൾക്കും ട്രെൻഡിങ് എഗ് ഫ്രൈ രണ്ട് മിനിറ്റുകൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാം"
english_title: "Trending, Egg Fry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331791/trending-egg-fry"
published_at: "2025-12-18T14:06:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6943bfdac977e_MUTTA.jpg"
keywords: []
---

# നിങ്ങൾക്കും ട്രെൻഡിങ് എഗ് ഫ്രൈ രണ്ട് മിനിറ്റുകൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാം

> **Lead Summary:** **[[truevisionnews.com]]**[ ] ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നുന്ന കിടിലൻ ആണ്ടാ ഫ്രൈ രണ്ട് മിനിറ്റുകൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാം.

## Article Content

**[[truevisionnews.com]]**[ ] ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നുന്ന കിടിലൻ ആണ്ടാ ഫ്രൈ രണ്ട് മിനിറ്റുകൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാം.

*ആവശ്യമായ സാധങ്ങൾ*

വേവിച്ച മുഴുവൻ മുട്ട – 1

പച്ച മുട്ട – 1

ഉള്ളി – 2 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)

പച്ചമുളക് – 1 (അരിഞ്ഞത്)

മുളകുപൊടി – ½ ടീസ്പൂൺ

കുരുമുളകുപൊടി – ¼ ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

മല്ലിയില – 1 ടേബിൾസ്പൂൺ (അരിഞ്ഞത്)

എണ്ണ – 2 ടീസ്പൂൺ

*തയ്യാറാക്കുന്ന വിധം*

ആദ്യം മുട്ട പുഴുങ്ങി മുറിക്കാതെ വെക്കുക. പാനിൽ എണ്ണ ചൂടാക്കി പുഴുങ്ങിയ മുട്ട അതിൽ ഇടുക. മറ്റൊരു മുട്ട പൊട്ടിച്ചു നന്നായി ഇളക്കി അതിലേക്ക് ഒഴിക്കുക. ഉടൻ തന്നെ ഉള്ളി, പച്ചമുളക്, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ അതിന് മുകളിലേക്ക് ചേർക്കുക.

ഒരു വശം ഗോൾഡൻ ബ്രൗൺ ആയും ക്രിസ്പി ആയും ആകുന്നതുവരെ വേവിക്കുക. സൂക്ഷിച്ച് മറിച്ച് മറ്റേ വശവും നന്നായി റോസ്റ്റ് ചെയ്യുക. ശേഷം ചൂടോടെ സർവ് ചെയ്യുക. ട്രെൻഡിംഗ് സ്ട്രീറ്റ്-സ്റ്റൈൽ ഹോൾ എഗ് ഫ്രൈ റെഡി! ഒ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331791/trending-egg-fry)