---
title: "ആലപ്പുഴയിൽ തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു"
english_title: "Kappa case accused dies after being treated for head injury in Aroor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331704/kappa-case-accused-dies-after-being-treated-for-head-injury-in-aroor"
published_at: "2025-12-18T07:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69435f7674c95_dead.jpg"
keywords: []
---

# ആലപ്പുഴയിൽ തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു

> **Lead Summary:** **ആലപ്പുഴ : ** അരൂരിൽ തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു. എരമല്ലൂർ സ്വദേശി ലിജിൻ ലക്ഷ്മണൻ ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

## Article Content

**ആലപ്പുഴ : ** അരൂരിൽ തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു. എരമല്ലൂർ സ്വദേശി ലിജിൻ ലക്ഷ്മണൻ ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

നവംബർ 24ന് രാത്രിയാണ് ലിജിന് തലയ്ക്ക് അടിയേറ്റത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തായ എരമല്ലൂർ സ്വദേശി സാംസൺ ലിജിനെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ലിജിനെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പ്രതി സാംസണെ അന്ന് രാത്രി തന്നെ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് അരൂർ പൊലീസ് പിടികൂടിയിരുന്നു. നിരവധി ലഹരി, അടിപിടി കേസുകളിൽ പ്രതിയാണ് സാംസൺ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331704/kappa-case-accused-dies-after-being-treated-for-head-injury-in-aroor)