---
title: "ക​നത്ത മൂടൽ മഞ്ഞ് മൂലം കാഴ്ച്ച മങ്ങി; ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു"
english_title: "India vs South Africa 4th T20I abandoned due to poor visibility due to heavy fog"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331692/india-vs-south-africa-4th-t20i-abandoned-due-to-poor-visibility-due-to-heavy-fog"
published_at: "2025-12-17T22:25:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6942e126c531b_crickett.jpg"
keywords: []
---

# ക​നത്ത മൂടൽ മഞ്ഞ് മൂലം കാഴ്ച്ച മങ്ങി; ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു

> **Lead Summary:** ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ക​നത്ത മൂടൽ മഞ്ഞ് മൂലം ഉപേക്ഷിച്ചു. കാഴ്ച്ച മങ്ങിയതിനെ തുടർന്ന് ടോസ് പോലും നടത്താതെയാണ് മത്സരം ഉപേക്ഷിച്ചത്.

## Article Content

ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ക​നത്ത മൂടൽ മഞ്ഞ് മൂലം ഉപേക്ഷിച്ചു. കാഴ്ച്ച മങ്ങിയതിനെ തുടർന്ന് ടോസ് പോലും നടത്താതെയാണ് മത്സരം ഉപേക്ഷിച്ചത്.

പരമ്പരയിൽ ഒരു മത്സരം മാത്രം അവശേഷിക്കെ വിജയിച്ച ഇന്ത്യ പരമ്പരയിൽ 2-1 ന് മുന്നിലായിരുന്നു. ഇന്ന് വിജയിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് പരമ്പര ഉറപ്പിക്കാമായിരുന്നു. പല തവണ അംപയർമാർ ​ഗ്രൗണ്ടിലെത്തി പരിശോധന നടത്തിയിരുന്നെങ്കിലും മത്സരം ആരംഭിക്കാൻ കഴിയാതെ വരികയായിരുന്നു. ഡിസംബർ 19 നാണ് അഞ്ചാം ടി20മത്സരം. അടുത്ത മത്സരത്തിൽ തോറ്റാലും ഇന്ത്യക്ക് പരമ്പര നഷ്ടമാവില്ല.

കാൽ വിരലിന് പരിക്കേറ്റ ഉപനായകൻ ശുഭ്മൻ​ ​ഗിൽ അടുത്ത മത്സരത്തിലും കളിച്ചേക്കില്ല. മലയാളി താരം സഞ്ജു സാംസൺ പകരം ഓപ്പണറായി കളത്തിലിറങ്ങിയേക്കും. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഒക്ടോബർ 31 ന് ആസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിലാണ് സഞ്ജു അവസാനമായി ഇന്ത്യക്കായി കളത്തിലിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331692/india-vs-south-africa-4th-t20i-abandoned-due-to-poor-visibility-due-to-heavy-fog)