---
title: "വധശ്രമക്കേസ്: നിയുക്ത ബിജെപി കൗൺസിലർക്ക് 36 വർഷം തടവ്"
english_title: "Attempted murder case: Appointed BJP councilor gets 36 years in prison"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331665/attempted-murder-case-appointed-bjp-councilor-gets-36-years-in-prison-NEW"
published_at: "2025-12-17T19:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6942b44a685c5_CRIME.jpg"
keywords: []
---

# വധശ്രമക്കേസ്: നിയുക്ത ബിജെപി കൗൺസിലർക്ക് 36 വർഷം തടവ്

> **Lead Summary:** വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനാണ് തടവ് ശിക്ഷ.

## Article Content

വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനാണ് തടവ് ശിക്ഷ.

പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. 108000 രൂപ വീതം പിഴയും ഒടുക്കണം. 2007 ഡിസംബർ 15 നായിരുന്നു സിപിഎം കൗൺസിലർ പി രാജേഷിനെ ബിജെപി പ്രവർത്തകർ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചത്. തലശ്ശേരി നഗരസഭ കൊമ്മൽവയൽ വാർഡിൽ നിന്നാണ് ശിക്ഷിക്കപ്പെട്ട പ്രശാന്ത് തെരഞ്ഞെടുക്കപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331665/attempted-murder-case-appointed-bjp-councilor-gets-36-years-in-prison-NEW)