---
title: "ഉണ്ണിയപ്പം കൊതിയന്മാരെ ഇങ്ങോട്ടു വരൂ...: സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കാം "
english_title: "How to make Unniappam, Unniappam RACIPE"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331660/how-to-make-unniappam-unniappam-racipe"
published_at: "2025-12-17T17:04:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6942956bc06a4_UNNIYAPPAM.jpg"
keywords: []
---

# ഉണ്ണിയപ്പം കൊതിയന്മാരെ ഇങ്ങോട്ടു വരൂ...: സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കാം 

> **Lead Summary:** ** ഉ**ണ്ണിയപ്പം കൊതിയന്മാരാണ് നമ്മൾ എല്ലാവരും . എത്ര ഉണ്ണിയപ്പം കഴിച്ചാലും മതിയാവുകയും ഇല്ല . എന്നാൽ നമുക്ക് അടിപൊളി ഉണ്ണിയപ്പം ഇനി വീട്ടിൽ ഉണ്ടാക്കാം .

## Article Content

** ഉ**ണ്ണിയപ്പം കൊതിയന്മാരാണ് നമ്മൾ എല്ലാവരും . എത്ര ഉണ്ണിയപ്പം കഴിച്ചാലും മതിയാവുകയും ഇല്ല . എന്നാൽ നമുക്ക് അടിപൊളി ഉണ്ണിയപ്പം ഇനി വീട്ടിൽ ഉണ്ടാക്കാം .

ചേരുവകൾ

*പച്ചരി*

*ചെറുപഴം *

*ശർക്കര *

*വെള്ളം *

*നെയ്യ് *

*ഏലക്കാപ്പൊടി *

*ഉപ്പ് *

*തേങ്ങാകൊത്ത് *

*വെളിച്ചെണ്ണ *

**തയാറാക്കുന്ന വിധം**

*ആദ്യം തന്നെ പച്ചരി കഴുകി കുതിർത്തിയ ശേഷം പൊടിച്ചു അരിച്ചെടുക്കണം (ചെറിയ തരിയോടെ ). ശർക്കര മുക്കാൽ കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക.*

*അരിപ്പൊടിയിലേക്കു പഴം അടിച്ചതും ശർക്കര പാനിയും ഏലക്കാപ്പൊടിയും ഒരു നുള്ളു ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം 6 മണിക്കൂർ വയ്ക്കണം. ശേഷം നെയ്യിൽ തേങ്ങാ കൊത്തു വറുത്തതും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.*

*ഉണ്ണിയപ്പ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉണ്ണിയപ്പത്തിന്റെ മാവു ഒഴിച്ച് കൊടുക്കുക. ഒരു വശം മൊരിഞ്ഞു വന്നാൽ ഉണ്ണിയപ്പം മറിച്ചിട്ടു കൊടുത്തു ഫ്രൈ ചെയ്തു എടുക്കുക.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331660/how-to-make-unniappam-unniappam-racipe)