---
title: "ഐ.എഫ്.എഫ്.കെ; ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്‍റ്, ഓൾ ദി പ്രസിഡന്‍റ്സ് മെൻ ഉൾപ്പെടെ നാളെ 72 ചിത്രങ്ങൾ"
english_title: "iffk2025 screening schedule 7th day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331658/iffk2025-screening-schedule-7th-day"
published_at: "2025-12-17T16:58:00+05:30"
category: "iffk2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694293fc68529_it_was_an_accident.jpg"
keywords: []
---

# ഐ.എഫ്.എഫ്.കെ; ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്‍റ്, ഓൾ ദി പ്രസിഡന്‍റ്സ് മെൻ ഉൾപ്പെടെ നാളെ 72 ചിത്രങ്ങൾ

> **Lead Summary:** **( **[www.truevisionnews.com]**[ )] **ചലച്ചിത്രമേളയുടെ ഏഴാം ദിവസമായ വ്യാഴാഴ്ച്ച വെള്ളിത്തിരയിലെത്തുന്നത് പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങൾ. 72 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. മുന്‍ പ്രദർശനങ്ങളിൽ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ നിരവധി ചിത്രങ്ങൾ നാളത്തെ പട്ടികയിലുണ്ട്.

## Article Content

**( **[www.truevisionnews.com]**[ )] **ചലച്ചിത്രമേളയുടെ ഏഴാം ദിവസമായ വ്യാഴാഴ്ച്ച വെള്ളിത്തിരയിലെത്തുന്നത് പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങൾ. 72 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. മുന്‍ പ്രദർശനങ്ങളിൽ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ നിരവധി ചിത്രങ്ങൾ നാളത്തെ പട്ടികയിലുണ്ട്.

**അന്താരാഷ്ട്ര വിഭാഗം:**

**ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്**

ജാഫർ പനാഹി സംവിധാനം ചെയ്ത, 2025 കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പാം ദ് ഓർ ജേതാവായ ഈ ചിത്രം നാളെ (വ്യാഴം) 3 മണിക്ക് ഏരീസ്‌പ്ലെക്സ്-1ൽ.

**ഓൾ ദി പ്രസിഡന്റ്സ് മെൻ:**

അലൻ ജെ. പകുല സംവിധാനം ചെയ്ത, നാല് ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ക്ലാസിക് ചിത്രം ഹോമേജ് വിഭാഗത്തിൽ രാത്രി 8.15ന് ന്യൂ-3 തിയേറ്ററിൽ.

**സംസാര:**

നിശ്ശബ്ദ സിനിമകളുടെ ആരാധകർക്ക് ഗാരിൻ നുഗ്രോഹോ സംവിധാനം ചെയ്ത ഇന്തോനേഷ്യൻ മാസ്റ്റർപീസ് രാവിലെ 9.15ന് ശ്രീ പത്മനാഭ തിയേറ്ററിൽ കാണാം.

**ഇന്ത്യൻ സിനിമ നൗ::**

ഫുൾ പ്ലേറ്റ്, ഹെർത്ത് ആൻഡ് ഹോം, സോങ്സ് ഓഫ് ഫോർഗോട്ടൻ ട്രീസ് എന്നീ ചിത്രങ്ങളുടെ പ്രദർശനം.

**മലയാളം സിനിമ ടുഡേ::**

ശേഷിപ്പ്, അന്യരുടെ ആകാശങ്ങൾ, സമസ്ഥ ലോക, മോഹം, ശവപ്പെട്ടി, അംബ്രോസിയ, ചാവുകല്യാണം എന്നിവ ഉൾപ്പെടുന്ന ശക്തമായ പ്രാദേശിക സിനിമകൾ.

**ഫീമെയിൽ ഫോക്കസ്::**

നോ അദർ ചോയ്സ്, സിറാത്ത്, ഡ്രീംസ് (സെക്‌സ് ലവ്) എന്നീ ചിത്രങ്ങളിലൂടെ സ്ത്രീകളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നു.

**വേൾഡ് & കണ്ടെമ്പററി സിനിമ::**

നാളത്തെ (വ്യാഴാഴ്ച) പ്രദർശനങ്ങളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പലസ്തീൻ 36, വാജിബ്, ബീഫ് എന്നിവയും ഉൾപ്പെടുന്നു.

മലയാളം സിനിമ ആസ്പദമാക്കിയ ദേശീയ സെമിനാർ വ്യാഴം ഉച്ചയ്ക്ക് 2.30ന് നിളയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331658/iffk2025-screening-schedule-7th-day)