---
title: "വീടൊഴിയാൻ സമ്മർദ്ദം ചെലുത്തി, തൃശ്ശൂരിൽ  ഗൃഹനാഥൻ ആത്മഹത്യ ചെയ്തു"
english_title: "Pressured to leave home, householder commits suicide in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331652/pressured-to-leave-home-householder-commits-suicide-in-thrissur-new"
published_at: "2025-12-17T16:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69429105566cd_SUICIDE.jpg"
keywords: []
---

# വീടൊഴിയാൻ സമ്മർദ്ദം ചെലുത്തി, തൃശ്ശൂരിൽ  ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

> **Lead Summary:** **തൃശ്ശൂർ: ** വീടൊഴിയാൻ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തൃശ്ശൂർ ചാലക്കുടിയിലാണ് സംഭവം. വെട്ടുക്കടവിൽ എംകെഎം റോഡിലെ സോമസുന്ദര പണിക്കരാണ് മരിച്ചത്.

## Article Content

**തൃശ്ശൂർ: ** വീടൊഴിയാൻ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തൃശ്ശൂർ ചാലക്കുടിയിലാണ് സംഭവം. വെട്ടുക്കടവിൽ എംകെഎം റോഡിലെ സോമസുന്ദര പണിക്കരാണ് മരിച്ചത്.

ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. വീടും ഭൂമിയും ധനകാര്യ സ്ഥാപനത്തിന്റെ പേരിലാണ്. തുടർന്ന് വീടൊഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോമസുന്ദര പണിക്കർക്ക് സമ്മർദ്ദം ഉണ്ടായിരുന്നതായാണ് വിവരങ്ങൾ. വീട്ടിൽ അതിക്രമിച്ച് കയറി താമസം തുടരുന്നുവെന്നായിരുന്നു ധനകാര്യ സ്ഥാപനത്തിന്റെ പരാതി.

***(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331652/pressured-to-leave-home-householder-commits-suicide-in-thrissur-new)