---
title: "ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥി മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക് "
english_title: "Student dies in lorry-bike collision in Kothamangalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331640/student-dies-in-lorry-bike-collision-in-kothamangalam"
published_at: "2025-12-17T15:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694282889064f_ACCIDENT.jpg"
keywords: []
---

# ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥി മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക് 

> **Lead Summary:** **ആലപ്പുഴ : **കോതമം​ഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു . തലവടി ആനപ്രമ്പാല്‍ കറത്തേരില്‍ കുന്നേല്‍ വീട്ടില്‍ കൊച്ചുമോന്റെ മകന്‍ വിഷ്ണു ആണ് മരിച്ചത്.

## Article Content

**ആലപ്പുഴ : **കോതമം​ഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു . തലവടി ആനപ്രമ്പാല്‍ കറത്തേരില്‍ കുന്നേല്‍ വീട്ടില്‍ കൊച്ചുമോന്റെ മകന്‍ വിഷ്ണു ആണ് മരിച്ചത്.

അപകടത്തിൽ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു . തൃശൂര്‍ ചെന്ത്രാപ്പിന്നി കൊരാട്ടില്‍ ആദിത്യന്‍ (20), പത്തനംതിട്ട തെക്കുംതോട് ഒറ്റപ്ലാവുങ്കല്‍ ആരോമല്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി ഒന്‍പതരയോടെ കാരക്കുന്നം പള്ളിക്കു സമീപമാണ് അപകടം. മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടിലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331640/student-dies-in-lorry-bike-collision-in-kothamangalam)