---
title: "എത്ര നിറങ്ങളാ സാരിയിൽ....? മൾട്ടി കളർ സാരിയിൽ സുന്ദരിയായി ശില്പ ഷെട്ടി"
english_title: "Shilpa Shetty looks beautiful in a multi-colored saree"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331592/shilpa-shetty-looks-beautiful-in-a-multi-colored-saree"
published_at: "2025-12-17T13:10:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69425f3bb1c25_fashon.jpg"
keywords: []
---

# എത്ര നിറങ്ങളാ സാരിയിൽ....? മൾട്ടി കളർ സാരിയിൽ സുന്ദരിയായി ശില്പ ഷെട്ടി

> **Lead Summary:** **ബോ**ളിവുഡ് താരം ശില്പ ഷെട്ടി ഇപ്പോൾ ഫാഷൻ ലോകത്ത് തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. മൾട്ടി കളർ സിൽക്ക് സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

## Article Content

**ബോ**ളിവുഡ് താരം ശില്പ ഷെട്ടി ഇപ്പോൾ ഫാഷൻ ലോകത്ത് തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. മൾട്ടി കളർ സിൽക്ക് സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

മുരവി സിൽക്‌സ് ഒരുക്കിയ ഈ മൾട്ടി കളർ സാരിയാണ് താരത്തിന്റെ ചിത്രങ്ങളുടെ ഹൈലൈറ്റ്. വ്യത്യസ്ത നിറങ്ങൾ ഇടകലർന്ന് വരുന്ന ഈ സിൽക്ക് സാരിയുടെ ഭംഗി താരത്തിന്റെ ശരീര ഭാഷയ്ക്ക് കൂടുതൽ ആകർഷണീയത നൽകുന്നു.

സാരിക്കൊപ്പം ശില്പ തിരഞ്ഞെടുത്തിരിക്കുന്നത് ഡീപ്- വി നെക്കിലുള്ള ഗോൾഡൻ സ്ലീവ് ലെസ്സ് ബ്ലൗസാണ്. ഇത് ഈ പരമ്പരാഗതമായ സാരിയുടെ ലുക്കിന് ഒരു മോഡേൺ ടച്ച് നൽകുന്നു.

മേക്കപ്പും ആഭരണങ്ങളും വളരെ മിതമായ രീതിയിലാണ് താരം ഉപയോഗിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ അവ താരത്തിന് ഒരു എലഗന്റ് ലുക്ക് നൽകുന്നു.

ലോങ് കേര്‍ളി ഹെയർ താരത്തിന്റെ ലുക്കിന് ഒരു നാച്ചുറൽ ഭംഗി നൽകി. കല്ലുപതിപ്പിച്ച ഹെവി കമ്മലും, അതിനൊത്ത വളകളും, മോതിരവും ആണ് താരം ആഭരണമായി അണിഞ്ഞിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331592/shilpa-shetty-looks-beautiful-in-a-multi-colored-saree)