തീപ്പൊരി വീണിരുന്നെങ്കിൽ....!  പാലക്കാട്ട് പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമമെന്ന് പരാതി

തീപ്പൊരി വീണിരുന്നെങ്കിൽ....! പാലക്കാട്ട് പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമമെന്ന് പരാതി

തീപ്പൊരി വീണിരുന്നെങ്കിൽ....!  പാലക്കാട്ട് പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമമെന്ന് പരാതി
2025-12-17T10:33:00 | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/) വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമമെന്ന് പരാതി. ക്യാനിൽ വാങ്ങിയ പെട്രോൾ നിലത്തൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. വാണിയംകുളം ടൗണിലെ കെഎം പെട്രോൾ പമ്പിലാണ് കഴിഞ്ഞദിവസം രാത്രി അതിക്രമം നടന്നത്. തിങ്കളാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് സംഭവം .

ഓട്ടോറിക്ഷയിൽ പെട്രോൾ വാങ്ങാൻ എത്തിയ 3 പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയത്. ബോട്ടിൽ കൈവശമില്ലെന്നും ഒരു ബോട്ടിലിൽ പെട്രോൾ നിറച്ച് തരണമെന്നും ഓട്ടോറിക്ഷയിൽ എത്തിയവർ പമ്പിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു .

ബോട്ടിൽ ഇവിടെ ഇല്ലെന്നും കൊണ്ടുവരണമെന്നും ജീവനക്കാർ പറഞ്ഞു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ടു പേർ പുറത്തിറങ്ങി ബോട്ടിൽ പമ്പിൽ ഉണ്ടോയെന്ന് പരിശോധിക്കുകയും അതിനിടയിൽ ജീവനക്കാരെ അസഭ്യം പറയുകയും വാക്കുതർക്കം ഉണ്ടാവുകയുമായിരുന്നു.

ആവശ്യപ്പെടുന്നവർക്ക് പമ്പിൽ നിന്നും ബോട്ടിൽ നൽകേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞായിരുന്നു സംഘത്തിലെ രണ്ടുപേർ ജീവനക്കാരോട് തട്ടിക്കയറിയതും അസഭ്യം പറഞ്ഞതും . ബോട്ടിലിൽ പെട്രോൾ തന്നില്ലെങ്കിൽ പമ്പിന് തീവയ്ക്കും എന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറയുന്നു.

പമ്പിൽ ബോട്ടിൽ ഇല്ല എന്ന് ബോധ്യമായതോടെ ഓട്ടോയിൽ ഇവർ തന്നെ കരുതിയിരുന്ന ഒരു ക്യാൻ ജീവനക്കാർക്ക് നൽകി. അതിൽ പെട്രോൾ നിറച്ചു നൽകാൻ നിർബന്ധിച്ചു. ജീവനക്കാർ പെട്രോൾ കന്നാസിൽ നിറച്ചു നൽകി.

അതിനുശേഷം വാങ്ങിയ പെട്രോൾ പമ്പിനുള്ളിൽ നിലത്ത് ഒഴിക്കുകയും തീ കൊളുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് പമ്പ് മാനേജർ ഷോർണൂർ ഡിവൈഎസ്പിക്ക് പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Complaint alleges attempt to set fire to Palakkad petrol pump

Next TV

Related Stories
വലയിലായി പെൺകണ്ണി; വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 38 ​ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ

Jul 24, 2026 11:04 AM

വലയിലായി പെൺകണ്ണി; വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 38 ​ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ

തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി രേഖയെ 38 ഗ്രാം എംഡിഎംഎയുമായി വലിയതുറ പൊലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തു. കഴക്കൂട്ടത്ത് പിടിയിലായ യുവാവിൽ...

Read More >>
വിലക്കയറ്റത്തിന് വിരാമം....! കേരളത്തിൽ പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,360 രൂപ

Jul 24, 2026 10:38 AM

വിലക്കയറ്റത്തിന് വിരാമം....! കേരളത്തിൽ പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,360 രൂപ

കേരളത്തിൽ ഇന്ന് സ്വർണവില വൻ ഇടിവ്. ഗ്രാമിന് 170 രൂപ കുറഞ്ഞ് 13,230 രൂപ. പവൻ 1,05,840 രൂപ. അന്താരാഷ്ട്ര വിപണിയിലെയും ഡോളർ കരുത്തുമാണ്...

Read More >>
എ ഐ ഉപയോഗിച്ചാണോ? കേരള സര്‍വകലാശാല ചോദ്യപേപ്പറിൽ വീണ്ടും പിഴവ്, ഹിസ്റ്ററി ഡീനിനെതിരെ നടപടിക്ക് സാധ്യത

Jul 24, 2026 10:38 AM

എ ഐ ഉപയോഗിച്ചാണോ? കേരള സര്‍വകലാശാല ചോദ്യപേപ്പറിൽ വീണ്ടും പിഴവ്, ഹിസ്റ്ററി ഡീനിനെതിരെ നടപടിക്ക് സാധ്യത

കേരള സര്‍വകലാശാലയുടെ MA History ചോദ്യപേപ്പറില്‍ വീണ്ടും പിഴവ്. 3 ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസ് ഹിസ്റ്ററി ഡീനെന്ന്...

Read More >>
adimage
ദേവാൻഷിന് നീതി വേണം.....പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്ക്,  മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം

Jul 24, 2026 10:36 AM

ദേവാൻഷിന് നീതി വേണം.....പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്ക്, മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ഒന്നര വയസുകാരൻ മരിച്ച കേസിൽ അന്വേഷണം വൈകുന്നതായി ആരോപണം. ജില്ലാതല സമിതി ചികിത്സാ വീഴ്ച ശരിവച്ചു. കുടുംബം...

Read More >>
ചെറിയ പാക്കറ്റുകളിൽ വലിയ കളി..! വിദ്യാർഥികൾക്കും യുവാക്കൾക്കും ചില്ലറ വിൽപന; കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

Jul 24, 2026 10:30 AM

ചെറിയ പാക്കറ്റുകളിൽ വലിയ കളി..! വിദ്യാർഥികൾക്കും യുവാക്കൾക്കും ചില്ലറ വിൽപന; കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

കോഴിക്കോട് കാരപറമ്പിൽ നടക്കാവ് സ്വദേശി മുഹമ്മദ് അജ്മൽ 2 കിലോ കഞ്ചാവുമായി പിടിയിൽ. വിദ്യാർഥികൾക്കും യുവാക്കൾക്കും ചെറിയ പൊതികളാക്കി...

Read More >>
കോഴിക്കോട് തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി

Jul 24, 2026 10:29 AM

കോഴിക്കോട് തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി

കോഴിക്കോട് തൂണേരി വേറ്റുമ്മലിലെ തറവാട്ടു വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ പുരാതന ഓട്ടുപാത്രങ്ങളും ചെമ്പ് പാത്രങ്ങളും മോഷണം പോയി. നാദാപുരം...

Read More >>
Top Stories

adimage adimage