---
title: "ഇന്നലെ വെറുതെ കൊതിപ്പിച്ചു...: സ്വർണവില ഇന്ന്  വീണ്ടും കൂടി "
english_title: "Today's gold price"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331536/todays-gold-price"
published_at: "2025-12-17T10:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694238f8306e0_gold.jpg"
keywords: []
---

# ഇന്നലെ വെറുതെ കൊതിപ്പിച്ചു...: സ്വർണവില ഇന്ന്  വീണ്ടും കൂടി 

> **Lead Summary:** **കൊച്ചി: **ഇ​ന്നലെ കുറഞ്ഞ സ്വർണവില ഇന്ന് തിരിച്ചുകയറുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,330 രൂപയും പവന് 98,640 രൂപയുമായി.

## Article Content

**കൊച്ചി: **ഇ​ന്നലെ കുറഞ്ഞ സ്വർണവില ഇന്ന് തിരിച്ചുകയറുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,330 രൂപയും പവന് 98,640 രൂപയുമായി.

18 കാരറ്റിന് 50രൂപ കൂടി ഗ്രാമിന് 10,140 രൂപയും പവന് 81,120 രൂപയുമായി. 14 കാരറ്റിന് ഗ്രാമിന് 35 രൂപയും ഒമ്പത് കാരറ്റിന് 25 രൂപയും വർധിച്ചു. വെള്ളിവില ഗ്രാമിന് 208 രൂപയായി തുടരുന്നു.

തിങ്കളാഴ്ച രണ്ടുതവണ സ്വർണവില കൂടി പവന് ഒരു ലക്ഷം രൂപയുടെ തൊട്ടരികിൽ എത്തിയിരുന്നു. രാവിലെ സ്വർണം ഗ്രാമിന് 75 രൂപ വർധിച്ച് 12,350 രൂപയായിരുന്നു വില. പവന്റെ വില 600 രൂപ വർധിച്ച് 98,800 രൂപയായിരുന്നു.

ഉച്ചക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായിരുന്നു. ഇതാണ് എക്കാലത്തെയും ഉയർന്ന വില. 720 രൂപ കൂടി കൂടിയാൽ ഒരുലക്ഷം രൂപയിൽ എത്തുമായിരുന്നു. എന്നാൽ, ഇന്നലെ ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും കുറഞ്ഞു. ഗ്രാമിന് 12,270 രൂപയും പവന് 98,160 രൂപയുമായിരുന്നു ഇന്നലത്തെ വില.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331536/todays-gold-price)