---
title: "കടുവ ഭീതി; വയനാട്ടിൽ രണ്ടു പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി"
english_title: "Holiday for educational institutions in two panchayats in Wayanad tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331499/holiday-for-educational-institutions-in-two-panchayats-in-wayanad-tomorrow"
published_at: "2025-12-16T22:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694190299c894_AVADHI.jpg"
keywords: []
---

# കടുവ ഭീതി; വയനാട്ടിൽ രണ്ടു പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

> **Lead Summary:** പനമരം ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയ സാഹചര്യത്തിൽ രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

## Article Content

പനമരം ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയ സാഹചര്യത്തിൽ രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

പനമരം പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒമ്പത്, പതിനാല് , പതിനഞ്ച് വാർഡുകളായ നീർവാരം, അമ്മാനി, നടവയൽ, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേർമല ഭാഗങ്ങളിലെയും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, പത്തൊൻപത്, ഇരുപത്  വാർഡുകളിലെയും സ്കൂൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ബുധനാഴ്ച ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചത്. പരീക്ഷകൾക്കും അവധി ബാധകമായിരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331499/holiday-for-educational-institutions-in-two-panchayats-in-wayanad-tomorrow)