---
title: "വിദേശത്ത് നിന്നെത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി"
english_title: "Report of missing young man from abroad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331478/report-of-missing-young-man-from-abroad"
published_at: "2025-12-16T17:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694148f125ea3_missing.jpg"
keywords: []
---

# വിദേശത്ത് നിന്നെത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി

> **Lead Summary:** ഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ വിഷ്ണു നായരെയാണ് കാണിനില്ലെന്ന് കാട്ടി ബന്ധുക്കൾ മാന്നാർ പൊലീസിൽ പരാതി നൽകിയത്.

## Article Content

ഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ വിഷ്ണു നായരെയാണ് കാണിനില്ലെന്ന് കാട്ടി ബന്ധുക്കൾ മാന്നാർ പൊലീസിൽ പരാതി നൽകിയത്.

ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുത വധുവിനെ കാണാനായി ബുധനൂരിലെ വീട്ടിൽ നിന്ന് പോയ വിഷ്ണുവിനെക്കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ലെന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യിരിക്കുകയാണെന്നും ബന്ധുക്കൾ പറഞ്ഞു. മാന്നാർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331478/report-of-missing-young-man-from-abroad)