---
title: "58 ലക്ഷം പേർ വോട്ടർ പട്ടികയ്ക്ക് പുറത്ത്; ബംഗാളിൽ കരട് പട്ടിക പുറത്തിറക്കി"
english_title: "58 lakh people are out of the voter list sir ; Draft list released in Bengal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331443/58-lakh-people-are-out-of-the-voter-list-sir-draft-list-released-in-bengal"
published_at: "2025-12-16T14:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69411e7d1fa14_vote.jpg"
keywords: []
---

# 58 ലക്ഷം പേർ വോട്ടർ പട്ടികയ്ക്ക് പുറത്ത്; ബംഗാളിൽ കരട് പട്ടിക പുറത്തിറക്കി

> **Lead Summary:** **ന്യൂഡൽഹി: ** 58 ലക്ഷം പേരെ ഒഴിവാക്കി ബംഗാളിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ കരട് പ്രസിദ്ധീകരിച്ചു. ഇതിൽ 24 ലക്ഷം പേരും മരിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

## Article Content

**ന്യൂഡൽഹി: ** 58 ലക്ഷം പേരെ ഒഴിവാക്കി ബംഗാളിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ കരട് പ്രസിദ്ധീകരിച്ചു. ഇതിൽ 24 ലക്ഷം പേരും മരിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

19 ലക്ഷം പേർ സ്ഥിരമായി താമസം മാറിപ്പോയി. 57,000 പേരെ മറ്റ് കാരണങ്ങളാൽ നീക്കിയെന്നും കമ്മീഷൻ അറിയിച്ചു. കരട് പട്ടികക്കെതിരായ പരാതികൾ ജനുവരി ഏഴു വരെ നൽകാം.

വിമർശനങ്ങളും പ്രതിഷേധവും ശക്തമാക്കുന്നതിനിടയിലാണ് ബംഗാളിൽ എസ്‌ഐആറിന് പിന്നാലെ കരട് വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്.

58 ലക്ഷം പേരെയാണ് മുമ്പുണ്ടായിരുന്ന പട്ടികയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയത്. ഇതിൽ 24 ലക്ഷം മരണപ്പെട്ടവർ ആണെന്നും 19 ലക്ഷം പേർ സ്ഥിരമായി താമസം മാറി പോയെന്നുമാണ് കമ്മീഷൻ വിശദീകരണം.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331443/58-lakh-people-are-out-of-the-voter-list-sir-draft-list-released-in-bengal)