---
title: "ഐഎഫ്എഫ്കെയിൽ 'ബീഫ്' പ്രദർശിപ്പിക്കും; നാല് സിനിമകളുടെ സ്ക്രീനിങ്ങിന് അനുമതി"
english_title: "Beef to be screened at IFFK Four films allowed to be screened"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331417/Beef-to-be-screened-at-IFFK-Four-films-allowed-to-be-screened"
published_at: "2025-12-16T12:56:00+05:30"
category: "iffk2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69410f4b8ba56_beef.jpg"
keywords: []
---

# ഐഎഫ്എഫ്കെയിൽ 'ബീഫ്' പ്രദർശിപ്പിക്കും; നാല് സിനിമകളുടെ സ്ക്രീനിങ്ങിന് അനുമതി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **ഐഎഫ്എഫ്കെയിൽ ബീഫ് പ്രദർശിപ്പിക്കും. കേന്ദ്ര സർക്കാർ സെൻസർ അനുമതി നിഷേധിച്ചതിനെ തുടർന്ന് മേളയിൽ ചിത്രത്തിന്റെ പ്രദർശനം അനിശ്ചിതത്വത്തിൽ ആയിരുന്നു. സ്പാനിഷ് ചിത്രമായ ബീഫ് ഉൾപ്പെടെ നാല് ചിത്രങ്ങളുടെ പ്രദർശന വിലക്ക് നീക്കിയിട്ടുണ്ട്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, ഈ​ഗിൾസ് ഓഫ് ദ രിപ്പബ്ലിക്, ഹാർട്ട് ഓഫ് ദ വൂൾഫ് എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **ഐഎഫ്എഫ്കെയിൽ ബീഫ് പ്രദർശിപ്പിക്കും. കേന്ദ്ര സർക്കാർ സെൻസർ അനുമതി നിഷേധിച്ചതിനെ തുടർന്ന് മേളയിൽ ചിത്രത്തിന്റെ പ്രദർശനം അനിശ്ചിതത്വത്തിൽ ആയിരുന്നു. സ്പാനിഷ് ചിത്രമായ ബീഫ് ഉൾപ്പെടെ നാല് ചിത്രങ്ങളുടെ പ്രദർശന വിലക്ക് നീക്കിയിട്ടുണ്ട്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, ഈ​ഗിൾസ് ഓഫ് ദ രിപ്പബ്ലിക്, ഹാർട്ട് ഓഫ് ദ വൂൾഫ് എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

രാജ്യന്തര ചലചിത്ര മേളയില്‍ പലസ്തീന്‍ പ്രമേയമായ സിനിമകള്‍ക്ക് വിലക്ക് കല്പിച്ച് കേന്ദ്ര ബിജെപി സര്‍ക്കാര്‍ നടപടിയിൽ നിരവധി സ്ക്രീനിങ്ങുകളാണ് കഴിഞ്ഞ ദിവസം മാറ്റിവച്ചത്. നാല് പലസ്തീന്‍ സിനിമയുള്‍പ്പെടെ 19 ലോകസിനിമകള്‍ക്കാണ് പ്രദര്‍ശനാനുമതി നിഷേധിപ്പെട്ടത്.

സാധാരണ സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകൾ എക്സംഷൻ സർട്ടിഫിക്കറ്റോടെയാണ് ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നത്.‌ ഇൻഫർമേഷൻ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ചലചിത്രമേള തുടങ്ങി നാലുദിവസം കഴിഞ്ഞിട്ടും 19 സിനിമകളെ കേന്ദ്രം പരിഗണിച്ചിട്ടില്ല.

ഇതില്‍ മുന്‍വര്‍ഷങ്ങളില്‍ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിച്ചവയും സുവര്‍ണ ചകോരം ലഭിച്ച സിനിമയും ഉള്‍പ്പെടും. കേന്ദ്രസര്‍ക്കാരിന്റെ പിടിവാശിയില്‍ നിലവില്‍ ഒമ്പത് സിനിമകളുടെ പ്രദര്‍ശനമാണ് മുടങ്ങിയത്. 187 സിനിമകൾക്ക്‌ പ്രദർശനാനുമതി തേടി ചലച്ചിത്ര അക്കാദമി കേന്ദ്ര ഇൻഫർമേഷൻ ആൻഡ്‌ ബ്രോഡ്‌കാസ്‌റ്റിങ് വിഭാഗത്തെ സമീപിച്ചിരുന്നു. രണ്ട്‌ ഘട്ടങ്ങളിലായി 168 സിനിമകൾക്ക്‌ അനുമതി ലഭിച്ചു.

ബാക്കി 19 എണ്ണത്തിൽ 15 സിനിമകളുടെ കാര്യത്തില്‍ ഇതുവരെയും നടപടി സ്വീകരിച്ചില്ല. ഇതോടെ ഐഎഫ്എഫ്കെയുടെ ചരിത്രത്തില്‍ ആദ്യമായി ഷെഡ്യൂള്‍ ചെയ്ത സിനിമകള്‍ മാറ്റേണ്ടതായി വന്നു. സിനിമ കാണാനെത്തിയവരുടെ അവസരം നിഷേധിക്കുന്ന സാഹചര്യമാണിത്. സെൻസർ സർട്ടിഫിക്കറ്റില്ലാതെ മേളയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കരുത് എന്ന് സെൻസർ ബോർഡ് നിലപാടെടുത്തതോടെയാണ് സിനിമ സ്ക്രീനിങ് മാറ്റിവയ്ക്കേണ്ടി വന്നത്.

മേളയുടെ സിനിമയായിരുന്ന പലസ്തീന്‍ 36നും അനുമതി ലഭിച്ചിട്ടില്ല. ഓള്‍ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു, ദി സീ, റിവര്‍സ്റ്റോണ്‍, യെസ്, മദര്‍ ആന്‍ഡ് സണ്‍, ബാറ്റിൽഷിപ്പ് പൊട്ടംപ്കിൻ, ദി അവര്‍ ഓഫ് ദി ഫര്‍ണസസ്, ടിംബക്ടൂ എന്നിവയാണ് മറ്റ് സിനിമകള്‍. ഈ സിനിമകള്‍ക്ക് അനുമതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പ്രമേശ്വരൻ അറിയിച്ചു.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331417/Beef-to-be-screened-at-IFFK-Four-films-allowed-to-be-screened)