---
title: "സിപിഎം സ്തൂപം തകർത്ത ലീഗുകാരെ ഖബറടക്കും ; ബോംബ് എറിയുന്ന ദൃശ്യം സോഷ്യൽ മീഡിയയിലിട്ട് റെഡ് ആർമിയുടെ കൊലവിളി"
english_title: "League-CPM conflict in Panur region, Red Army facebookpages "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331413/league-cpm-conflict-in-panur-region-red-army-facebookpages"
published_at: "2025-12-16T12:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69410733efa3a_kannur.jpg"
keywords: []
---

# സിപിഎം സ്തൂപം തകർത്ത ലീഗുകാരെ ഖബറടക്കും ; ബോംബ് എറിയുന്ന ദൃശ്യം സോഷ്യൽ മീഡിയയിലിട്ട് റെഡ് ആർമിയുടെ കൊലവിളി

> **Lead Summary:** **കണ്ണൂർ : **തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാനൂർ മേഖലയിൽ തുടങ്ങിയ രാഷ്ട്രീയ സംഘർഷവും കൊലവിളിയും തുടരുന്നു. ബോംബ് എറിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത് സിപിഐ എം സൈബർ ഗ്രൂപ്പായ റെഡ് ആർമി .

## Article Content

**കണ്ണൂർ : **തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാനൂർ മേഖലയിൽ തുടങ്ങിയ രാഷ്ട്രീയ സംഘർഷവും കൊലവിളിയും തുടരുന്നു. ബോംബ് എറിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത് സിപിഐ എം സൈബർ ഗ്രൂപ്പായ റെഡ് ആർമി .

> പാനൂർ സഖാക്കൾ പഴയതൊക്കെവിട്ട് കാശിക്ക് പോയിട്ടില്ല എന്ന എഫ്ബി പോസ്റ്റുമായാണ് റെഡ് ആർമി രംഗത്ത് വന്നിട്ടുള്ളത്. ''നുഞ്ഞമ്പ്രം സഖാക്കൾ " എന്ന എഫ് ബി പേജ് വഴിയും ഭീഷണി തുടരുന്നുണ്ട്.  സിപിഐഎം സ്തൂപം തകർത്ത ലീഗുകാരെ ഖബറടക്കുമെന്ന ഭീഷണിയും പോസ്റ്റിലുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം കഴിഞ്ഞ നാല് ദിവസങ്ങളിലായി സിപിഐഎം- മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം തുടരുകയാണ്. പ്രതിഷേധ പ്രകടനങ്ങളിലൂടെ നടത്തിയ പോർവിളികൾക്ക് പുറമേയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി വ്യാപകമായ വിദ്വേഷ പ്രകടനങ്ങൾ നടക്കുന്നത്. റോഡിലേക്ക് സ്റ്റീൽ ബോംബ് എറിയുന്ന ദൃശ്യങ്ങളാണ് റെഡ് ആർമി പോസ്റ്റ് ചെയ്തത്.

ഇന്നലെയാണ് സിപിഐ എം സ്ഥാപിച്ച സ്തൂപം ലീഗ് പ്രവർത്തകർ തകർത്തത്. ഇതിന് തൊട്ടു പിന്നാലെയാണ് ഇതിൽ പങ്കെടുത്തവരുടെ ഫോട്ടോ വെച്ച് ഖബറടക്കാൻ കുഴി എടുത്തോളൂ എന്ന ഭീഷണിയും ഉണ്ടായത്.

കനത്ത പൊലീസ് സന്നാഹം മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്ത് പൊലീസ് നടത്തിയ റെയിഡിൽ രണ്ട് നാടൻ ബോംബുകൾ കണ്ടെടുത്തിരുന്നു. പാറാട് മേഖലയിലാണ് ലീഗ് - സിപിഎം പ്രവർത്തകർ നേർക്ക് നേർ രംഗത്ത് വന്നിട്ടുള്ളത്. വലിയ തരത്തിലുള്ള അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്.

വടിവാൾ എടുത്ത് സിപിഎം പ്രവർത്തകർ ലീഗുകാരുടെ വീട് കയറി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുരുന്നു. പാനൂരിൻ്റെ സമാധാന അന്തരീക്ഷം വീണ്ടും തകരുകയാണെന്ന ആശങ്ക നിലവിലുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331413/league-cpm-conflict-in-panur-region-red-army-facebookpages)