---
title: "ഒളിവിൽ കഴിഞ്ഞത് ഒരു മാസം...! പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തി മുങ്ങിയയാൾ പിടിയിൽ"
english_title: "Man arrested for sexually assaulting minor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331387/man-arrested-for-sexually-assaulting-minor"
published_at: "2025-12-16T11:17:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6940f2f97326b_arrest.jpg"
keywords: []
---

# ഒളിവിൽ കഴിഞ്ഞത് ഒരു മാസം...! പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തി മുങ്ങിയയാൾ പിടിയിൽ

> **Lead Summary:** മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ. തരുവണ, പൊരുന്നന്നൂർ, ചങ്കരപ്പാൻ അബ്ദുൾ മജീദിനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്.

## Article Content

മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ. തരുവണ, പൊരുന്നന്നൂർ, ചങ്കരപ്പാൻ അബ്ദുൾ മജീദിനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്.

നവംബറിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞദിവസം തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് ഇയാളെ മാനന്തവാടി പോലീസ് സംഘം പിടികൂടിയത്. ഒരു മാസത്തോളം ഫോണ് ഉപയോഗിക്കാതെ ഒളിവിൽ താമസിക്കുകയായിരുന്നു.

ഇൻസ്പെക്ടർ എസ്എച്ച്ഒ പി. റഫീഖ്, സബ് ഇൻസ്പെക്ടർ കെ. സിൻഷ, അസി. സബ് ഇൻസ്പെക്ടർ റോസ്സണ് ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് നിസാർ, പ്രജീഷ്, അരുണ് കുമാർ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331387/man-arrested-for-sexually-assaulting-minor)