---
title: "‘സിനിമയിൽ വികാരങ്ങളെ വീക്ഷിക്കുവാനായി ഉപയോഗിച്ചിരിക്കുന്നത് നൈസർ​ഗീകമായ സമീപനമാണ്’ - മിനി ഐ ജി"
english_title: " The film uses a naturalistic approach to explore emotions Mini IG"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331384/the-film-uses-a-naturalistic-approach-to-explore-emotions-mini-ig"
published_at: "2025-12-16T11:10:00+05:30"
category: "iffk2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6940f1150c637_mini_ig.jpg"
keywords: []
---

# ‘സിനിമയിൽ വികാരങ്ങളെ വീക്ഷിക്കുവാനായി ഉപയോഗിച്ചിരിക്കുന്നത് നൈസർ​ഗീകമായ സമീപനമാണ്’ - മിനി ഐ ജി

> **Lead Summary:** **( **[www.truevisionnews.com]**[ )]** ‘ആദിസ്നേഹത്തിന്റെ വിരുന്നു മേശ’യെന്ന സിനിമ മുപ്പതാമത് ഐഎഫ്എഫ്കെ വേ​ദിയിൽ പ്രേക്ഷക ശ്രദ്ധ നേടി. സ്നേഹബന്ധത്തിന്റെ അടിസ്ഥാനമായ വിശ്വാസത്തിന്റെ അന്തർധാരകളെ പരിശോധിക്കുന്ന ചിത്രമാണ് മിനി ഐ ജി സംവിധാനം ചെയ്ത ‘ആദി സ്നേഹത്തിന്റെ വിരുന്നു മേശ’.

## Article Content

**( **[www.truevisionnews.com]**[ )]** ‘ആദിസ്നേഹത്തിന്റെ വിരുന്നു മേശ’യെന്ന സിനിമ മുപ്പതാമത് ഐഎഫ്എഫ്കെ വേ​ദിയിൽ പ്രേക്ഷക ശ്രദ്ധ നേടി. സ്നേഹബന്ധത്തിന്റെ അടിസ്ഥാനമായ വിശ്വാസത്തിന്റെ അന്തർധാരകളെ പരിശോധിക്കുന്ന ചിത്രമാണ് മിനി ഐ ജി സംവിധാനം ചെയ്ത ‘ആദി സ്നേഹത്തിന്റെ വിരുന്നു മേശ’.

മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ദാമ്പത്യ ജീവിതത്തിൽ പുറത്തു നിന്നും വരുന്ന മൂന്നാമതൊരാളുടെ സാന്നിധ്യം ആ ജീവിതത്തിൽ എത്രത്തോളം വിള്ളൽ തീർക്കുന്നുവെന്നും മനുഷ്യസഹജമായ വികാരങ്ങൾ എങ്ങനെ വൈവാഹിക ജീവിതത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ വീക്ഷിക്കപ്പെടുന്നു എന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

> “സിനിമയിൽ കുടുംബജീവിതം ഒരു അടഞ്ഞ ഘടനയാണ്. അവയുടെ അന്തർധാരകളെ ഞാൻ അന്വേഷിക്കുന്നു. ഒരു നൈസർഗികമായ സമീപനമാണ് വികാരങ്ങളെ വീക്ഷിക്കുവാനായി ഉപയോഗിച്ചിരിക്കുന്നത്,” മിനി പറഞ്ഞു. ഒരു മുഴുനീള ഫീച്ചർ ചിത്രം 40 മണിക്കൂറിനുള്ളിൽ ഒരു ലൊക്കേഷൻ ഉപയോഗിച്ച് ചിത്രീകരിക്കുക എന്നത് വെല്ലുവിളി ആയിരുന്നെന്ന് സംവിധായിക പറഞ്ഞു. ചിത്രത്തിൽ നാടകാഭ്യാസം കഴിഞ്ഞ കലാകാരരെ അഭിനയിപ്പിച്ചതും നേട്ടമായി.

> “ഒരു ഡെലിഗേറ്റായും അഭിനേത്രിയായും മാത്രം വന്ന ഈ ചലച്ചിത്രോത്സവത്തിൽ സംവിധായികയായി എത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ബീന പോളിന്റെ സിനിമകളെ ആരാധിച്ചും, മുഖ്യധാരാ സംവിധായകരുടെ സഹ സംവിധായികയായി പരിശീലിച്ചും വെള്ളിത്തിര സ്വപ്നം കണ്ടുനടന്ന എനിക്ക്, ഈ അവസരം ഏറെ ആഗ്രഹിച്ച ഒരു അഭിമാന നിമിഷമാണ്,” മിനി ഐ ജി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331384/the-film-uses-a-naturalistic-approach-to-explore-emotions-mini-ig)