---
title: "ആളുകൾ പുറത്തിറങ്ങരുത്; കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പച്ചിലക്കാട്ടിലെ പത്ത് വാർഡുകളിൽ നിരോധനാജ്ഞ"
english_title: "Tiger presence confirmed, prohibitory orders imposed in ten wards of Pachilakattu, Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331372/tiger-presence-confirmed-prohibitory-orders-imposed-in-ten-wards-of-pachilakattu-wayanad"
published_at: "2025-12-16T10:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6940e8a414491_tiger.jpg"
keywords: []
---

# ആളുകൾ പുറത്തിറങ്ങരുത്; കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പച്ചിലക്കാട്ടിലെ പത്ത് വാർഡുകളിൽ നിരോധനാജ്ഞ

> **Lead Summary:** **വയനാട്: ** പച്ചിലക്കാട് പടിക്കംവയൽ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പത്തു വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ പത്തു വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

## Article Content

**വയനാട്: ** പച്ചിലക്കാട് പടിക്കംവയൽ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പത്തു വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ പത്തു വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ആളുകള്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. പനമരം പഞ്ചായത്തുകളിലെ വാർഡ് 6,7,8,14,15 കണിയാമ്പറ്റ പഞ്ചായത്തിലെ 5,6,7,19,20 വാർഡുകളിലാണ് നിരോധനാജ്ഞയുള്ളത്. രണ്ട് പഞ്ചായത്തുകളിലെ 10 വാർഡുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.

അതിനിടെ, കടുവയെ കണ്ടെത്താനുള്ള ദൗത്യം തുടരുകയാണ്. പ്രദേശത്തെ കാപ്പിത്തോട്ടത്തിന് അടുത്ത വയലിൽ നിന്ന് കടുവയുടെ ഡ്രോൺ ദൃശ്യങ്ങൾ ഇന്നലെ ലഭിച്ചിരുന്നു.

ഈ ഭാഗത്ത് ക്യാമറ ട്രാപ്പുകളും ലൈവ് ക്യാമറയും സ്ഥാപിച്ച് വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്. ഇതിൽ നിന്ന് ലഭിക്കുന്ന ലൊക്കേഷൻ്റെ അടിസ്ഥാനത്തിൽ ആർആർടി സംഘം ഇന്ന് ഡ്രോൺ പരിശോധന പുനരാരംഭിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331372/tiger-presence-confirmed-prohibitory-orders-imposed-in-ten-wards-of-pachilakattu-wayanad)