---
title: "വേങ്ങരയിൽ യുവതിയെ ഭർത്താവിൻ്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി"
english_title: "Woman found dead in husband's house in Vengara police begin investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331351/woman-found-dead-in-husbands-house-in-vengara-police-begin-investigation"
published_at: "2025-12-16T09:24:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6940d8a4d05fb_hanged.jpg"
keywords: []
---

# വേങ്ങരയിൽ യുവതിയെ ഭർത്താവിൻ്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** **മലപ്പുറം: ( **[www.truevisionnews.com]** ) ** വേങ്ങരയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിൻ്റെ ഭാര്യ ജലീസ ആണ് മരിച്ചത്. 31 വയസ്സായിരുന്നു. ഭര്‍ത്താവിൻ്റെ വീട്ടിൽ വച്ചാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

## Article Content

**മലപ്പുറം: ( **[www.truevisionnews.com]** ) ** വേങ്ങരയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിൻ്റെ ഭാര്യ ജലീസ ആണ് മരിച്ചത്. 31 വയസ്സായിരുന്നു. ഭര്‍ത്താവിൻ്റെ വീട്ടിൽ വച്ചാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

വീടിൻ്റെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരാത്തോട് അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങൽ ആലി - സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, സംഭവത്തിൽ പൊലീ‌സ് അന്വേഷണം തുടങ്ങി.

***(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331351/woman-found-dead-in-husbands-house-in-vengara-police-begin-investigation)