---
title: "കനത്ത പുകമഞ്ഞിൽ വലഞ്ഞ് ഉത്തരേന്ത്യ; വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് മരണം; 25 പേർക്ക് പരിക്ക്"
english_title: "North India engulfed in thick smog; four dead, 25 injured in vehicle collisions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331349/north-india-engulfed-in-thick-smog-four-dead-25-injured-in-vehicle-collisions"
published_at: "2025-12-16T08:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6940ccec19edb_manj.jpg"
keywords: []
---

# കനത്ത പുകമഞ്ഞിൽ വലഞ്ഞ് ഉത്തരേന്ത്യ; വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് മരണം; 25 പേർക്ക് പരിക്ക്

> **Lead Summary:** **ന്യൂഡൽഹി: **രാജ്യതലസ്ഥാനത്തെയും അയൽ സംസ്ഥാനങ്ങളെയും വലച്ച് ശക്തമായ പുകമഞ്ഞ്. കാഴ്ചാ പരിധി പൂജ്യമായി. ‍ഡല്‍ഹിയിലെ വ്യോമ, റെയില്‍, റോഡ് ഗതാഗതം താറുമാറായി. പുകമഞ്ഞിനെത്തുടർന്ന് ഡൽഹി- ആഗ്ര എക്സ്പ്രസ് വേയിൽ മഥുരയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

## Article Content

**ന്യൂഡൽഹി: **രാജ്യതലസ്ഥാനത്തെയും അയൽ സംസ്ഥാനങ്ങളെയും വലച്ച് ശക്തമായ പുകമഞ്ഞ്. കാഴ്ചാ പരിധി പൂജ്യമായി. ‍ഡല്‍ഹിയിലെ വ്യോമ, റെയില്‍, റോഡ് ഗതാഗതം താറുമാറായി. പുകമഞ്ഞിനെത്തുടർന്ന് ഡൽഹി- ആഗ്ര എക്സ്പ്രസ് വേയിൽ മഥുരയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് കൂട്ടിയിടിച്ചത്. കാഴ്ചാ പരിധി അങ്ങേയറ്റം കുറഞ്ഞതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. കൂട്ടിയിടിയെ തുടർന്ന് വാഹനങ്ങൾക്ക് തീപിടിക്കുകയും ചെയ്തു. ഇത് മറ്റ് വാഹനങ്ങളിലെ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.

അപകടവും മരണവും സ്ഥിരീകരിച്ച ഡൽഹി എസ്എസ്പി ശ്ലോക് കുമാർ, രക്ഷാപ്രവർത്തനം ഊർജിതമാണെന്നും ​ഗതാ​ഗതക്കുരുക്ക് മാറ്റാൻ ശ്രമം തുടരുകയാണെന്നും അറിയിച്ചു. കടുത്ത പുകമഞ്ഞാണ് ഇവിടെ. ഒന്നും കാണാനാവാത്ത അവസ്ഥയാണ് ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിക്കാൻ കാരണം. കൂട്ടിയിടിയെ തുടർന്ന് കാറുകൾക്ക് തീപിടിക്കുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331349/north-india-engulfed-in-thick-smog-four-dead-25-injured-in-vehicle-collisions)