---
title: "ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ കാല് അറ്റുപോയി"
english_title: "Bus carrying Sabarimala pilgrims overturns; four injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331338/bus-carrying-sabarimala-pilgrims-overturns-four-injured"
published_at: "2025-12-16T06:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6940b5df03dbb_accident.jpg"
keywords: []
---

# ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ കാല് അറ്റുപോയി

> **Lead Summary:** **പത്തനംതിട്ട: **പത്തനംതിട്ട വടശ്ശേരിക്കരയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ശബരിമല ദർശനം കണ്ടിഞ്ഞ് മടങ്ങിയ ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**പത്തനംതിട്ട: **പത്തനംതിട്ട വടശ്ശേരിക്കരയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ശബരിമല ദർശനം കണ്ടിഞ്ഞ് മടങ്ങിയ ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.

ബസ് നിയന്ത്രണം വിട്ട് ഒരു സൈ‍ഡിലേക്ക് മറിയുകയായിരുന്നു. 49 തീർത്ഥാടകർ ബസിലുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാല് തീര്‍ത്ഥാടകരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ കാല് അറ്റുപോയെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331338/bus-carrying-sabarimala-pilgrims-overturns-four-injured)