---
title: " ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റ് മരിച്ചു"
english_title: "Wife who attempted suicide by setting herself on fire and husband who tried to save her died of burns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331334/wife-who-attempted-suicide-by-setting-herself-on-fire-and-husband-who-tried-to-save-her-died-of-burns"
published_at: "2025-12-15T22:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694044e38d148_alappuzha.jpg"
keywords: []
---

#  ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റ് മരിച്ചു

> **Lead Summary:** **ആലപ്പുഴ:** മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ഭാര്യയും, രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരിച്ചു. നൂറനാട് പയ്യനല്ലൂർ ആശാൻവിളയിൽ ഡ്രൈവറായ രഘു , ഭാര്യ സുജ എന്നിവരാണ് മരിച്ചത്.

## Article Content

**ആലപ്പുഴ:** മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ഭാര്യയും, രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരിച്ചു. നൂറനാട് പയ്യനല്ലൂർ ആശാൻവിളയിൽ ഡ്രൈവറായ രഘു , ഭാര്യ സുജ എന്നിവരാണ് മരിച്ചത്.

ഒൻപത് ദിവസം മുമ്പായിരുന്നു സംഭവം നടന്നത്. രഘുവിന് ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്.

ഇരുവരും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സുജ ഞായറാഴ്ചയും രഘു തിങ്കളാഴ്ച രാവിലെയുമാണ് മരിച്ചത്. യാത്ര പോകുന്നതിനെ ചൊല്ലി മകനുമായി പിണങ്ങിയ ദേഷ്യത്തിന് സുജ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം. മക്കൾ: സുമോദ്, പരേതനായ സുകു. മരുമകൾ: അഞ്ജു.

***(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331334/wife-who-attempted-suicide-by-setting-herself-on-fire-and-husband-who-tried-to-save-her-died-of-burns)